ഫേസ്ബുക്ക് വീണ്ടും തകരാറിലായി; പരിഹാസവുമായി ഉപയോക്താക്കള്‍
ന്യൂയോര്‍ക്ക്: ഒരാഴ്ചയ്ക്കിടെ രണ്ടാമതും ഫേസ്ബുക്ക് പണിമുടക്കി. വെള്ളിയാഴ്ചയാണ് ലോകത്ത് പലയിടത്തും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ സേവനം തടസപ്പെട്ടത്. ഇതോടെ ആളുകള്‍ ട്വിറ്ററിലൂടെ രോഷപ്രകടനവുമായി രംഗത്തെത്തി.
രണ്ടു മണിക്കൂറിനുശേഷം ക്ഷമ ചോദിച്ച് രംഗത്തെത്തിയ കമ്പനി വക്താവ് പതിവുപോലെ തെറ്റായ കോണ്ഫിഗറേഷന് മാറ്റമായിരുന്നു കാരണമെന്ന് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ആറു മണിക്കൂറായിരുന്നു ലോകത്തെ 350 കോടി ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടത്. തുടര്‍ന്ന് ട്വിറ്ററിലൂടെ കടുത്ത പരിഹാസമാണ് ഫേസ്ബുക്കിനു നേരെയുണ്ടായത്.
ഫേസ്ബുക്ക് ആഴ്ചയില്‍ മൂന്നു പ്രവൃത്തിദിനമുള്ള കമ്പനിയായോ എന്നായിരുന്നു ഒരു ഉപയോക്താവിന്റെ ചോദ്യം. തങ്ങള്‍ സ്വന്തമായി മറ്റൊരു സമൂഹമാധ്യമമുണ്ടാക്കിയതിനെ ഫേസ്ബുക്കിന്റെ പ്രകടനം ശരിവയ്ക്കുന്നതായി റഷ്യന്‍ അധികൃതര്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."