72 മണിക്കൂറില്‍ 72 സൈനിക വാഹനങ്ങള്‍, 36 സൈനികര്‍; ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കി ഹമാസ് പോരാളികള്‍
72 മണിക്കൂറില്‍ 72 സൈനിക വാഹനങ്ങള്‍, 36 സൈനികര്‍; ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കി ഹമാസ് പോരാളികള്‍
72 മണിക്കൂറില്‍ തകര്‍ത്തത് 72 സൈനിക വാഹനങ്ങള്‍. കൊന്നത് 36 സൈനികരെ. പരുക്കേറ്റവര്‍ വേറെ. ഇസ്‌റാഈലിന് കനത്ത തിരിച്ചടികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് ഹമാസിന്റെ സായുധ സേനാ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ്. ഖസ്സാം ബ്രിഗേഡ് വക്താവ് ടെലിഗ്രാം ചാനല്‍ വഴി പുറത്തു വിട്ടതാണ് കണക്കുകള്‍.
ഗസ്സ മുനമ്പിൽ 14 ഇസ്‌റാഈലി സൈനികരെ വധിച്ചതായും 20 ടാങ്കുകൾ നശിപ്പിച്ചതായും വ്യാഴാഴ്ച അൽ ഖസ്സാം ബ്രിഗേഡ് റിപ്പോർട്ട് ചെയ്തിരുന്നു.
'ഡസൻ കണക്കിന് സയണിസ്റ്റ് സൈനികരെ കൊലപ്പെടുത്തിയതായി ഞങ്ങളുടെ പോരാളികൾ സ്ഥിരീകരിച്ചിരിക്കുന്നു. കൂടാതെ അവരിൽ നിന്ന് യുദ്ധോപകരണങ്ങളും പിടിച്ചെടുത്തിരിക്കുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചിലും അല്ലാതെയും അധിനിവേശ സയണിസ്റ്റ് സേനയെ അതിശക്തമായി നേരിടുന്നത് ഖസ്സാം പോരാളികൾ തുടരുകയാണ്. സൈനിക ഹെഡ്ക്വാർട്ടേഴ്‌സുകളും ഫീൽഡ് കമാൻഡ് റൂമുകളും ലക്ഷ്യമിട്ടാണ് ആക്രമണം മുന്നോട്ടു പോവുന്നത്. മോർട്ടാറും ഷെല്ലുകളും ഷോര്ട്ട് റേഞ്ച് റോക്കറ്റുകളും ഉപയോഗിച്ച് ഇവ തകർക്കുന്നു. അവരുടെ സൈനിക പരിധിക്കുള്ളിലേക്ക് റോക്കറ്റുകൾ അയച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങൾ- അബു ഉബൈദ് വ്യക്തമാക്കി.
ഏറ്റുമുട്ടലുകൾ ശക്തമാക്കിയതായി അൽ ഖുദ്‌സ് ബ്രിഗേഡും വ്യക്തമാക്കുന്നു. ഷെല്ലുകളും മെഷീൻ ഗണ്ണുകളും ഉപോയഗിച്ചാണ് ആക്രമണം. സോഫിയ, അൽസൈത്തൂൻ, നത്സാരിം, തമിൻ തോഹ് ഹിൽ, ഖാൻ യൂനിസ് തുടങ്ങിയ പ്രദേശിങ്ങളിലെ സയണിസ്റ്റ് സൈനിക കേന്ദ്രങ്ങൾ നശിപ്പിച്ചതായി ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു.
അതേസമയം, ഗസ്സയിൽ സിവിലിയന്മാർക്ക് നേരെയുള്ള ഇസ്‌റാഈൽ ആക്രമണം ശക്തമായി തുടരുകയാണ്. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്‌റാഈൽ ആക്രമണങ്ങളിൽ ഇതുവരെയായി 18,787 പേർ ഗസ്സയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. 50,897 പേർക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."