ഭര്‍തൃമാതാവിനെ ഉപദ്രവിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ഭര്‍തൃമാതാവിനെ ഉപദ്രവിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കൊല്ലം: കൊല്ലം തേവലക്കരയില്‍ 80 കാരിയായ ഭര്‍തൃമാതാവിനെ സ്കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലിസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ചവറയിലെ സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ്.
മഞ്ജുമോൾ ഏലിയാമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മക്കളുടെ മുന്നിൽ വെച്ചാണ് മർദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മർദിക്കാൻ മഞ്ജു പറയുന്നതായും വീഡിയോയിൽ കാണാം. മർദ്ദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിന്റെ കൈക്കാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചെറിയ കുട്ടികളുടെ മുന്നിലാണ് ഇവർ അമ്മയെ മർദ്ദിച്ചത്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്നാണ് ഏലിയാമ്മ പറയുന്നത്. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളിന്റെ മക്കൾ രണ്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ഏലിയാമ്മ വർഗീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മഞ്ജുമോളുടെ മർദനത്തിൽ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.
കൊച്ചുമക്കളുടെ പേരിൽ സ്വത്ത് എഴുതിവെച്ചതാണ് മർദിക്കുന്നതിന് കാരണം. മകൻ മദ്യപാനിയാണ്,കുടിക്കും, മഞ്ജുവിന് ആവശ്യത്തിന് സ്വത്തുണ്ട്..അതുകൊണ്ടാണ് സ്വത്ത് കൊച്ചുമക്കളുടെ പേരിൽ എഴുതിവെച്ചത്..ഏലിയാമ്മ പറയുന്നു. മഞ്ജുവിന്റെ ആദ്യത്തെ കുട്ടി ഉണ്ടായതുമുതൽ ഉപദ്രവം തുടങ്ങിയിരുന്നെന്നും ഏലിയാമ്മ പറയുന്നു.
ഹയർ സെക്കൻഡറി അധ്യാപികയായ മകൾ മഞ്ജുമോൾ തോമസിനെ പൊലിസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."