മാര്‍ക്ക് ജിഹാദ്: വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം നടത്തിയ പരാമര്‍ശം-മന്ത്രി ആര്‍. ബിന്ദു; കേരളം കേന്ദ്രത്തെ പ്രതിഷേധമറിയിച്ചു
തിരുവനന്തപുരം: മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. വിദ്യാഭ്യാസ മേഖലയെ അടച്ചാക്ഷേപിക്കുകയാണ് അധ്യാപകനായ രാകേഷ് കുമാര്‍ പാണ്ഡെ ചെയ്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വിഷലിപ്ത പ്രസ്താവനയാണിത്. സങ്കുചിത സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം നടത്തിയ പരാമര്‍ശമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നേട്ടത്തെ തമസ്‌കരിക്കാനുള്ള ശ്രമമാണിത്. പരാമര്‍ശത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രതിഷേധം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അയച്ച കത്തിലാണ് സംസ്ഥാനത്തിന്റെ പ്രതിഷേധവും രോഷവും അറിയിച്ചത്.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ രാജ്യാന്തര വേദിയില്‍ അംഗീകരിച്ചിട്ടുള്ളതാണ്. നമ്മുടെ കുട്ടികളുടെ നേട്ടങ്ങള്‍ ഇകഴ്ത്തി കാണിക്കാനാണ് നീക്കമെന്നും മന്ത്രി ആര്‍. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."