തടി കുറയ്ക്കണോ? വെള്ളം കുടിച്ച് തടി കുറയ്ക്കുന്ന ജാപ്പനീസ് വിദ്യ അറിയാം
അമിതവണ്ണം ഇക്കാലത്ത് വലിയൊരു ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. വര്‍ഷം കഴിയുന്തോറും ലോകത്ത് അമിതവണ്ണം മൂലം പ്രയാസം അനുഭവിക്കുന്നവരുടെ എണ്ണം അടിക്കടി വര്‍ദ്ധിച്ച് വരികയാണ്. കഠിനമായ വ്യായാമവും ആഹാര നിയന്ത്രണം ഏര്‍പ്പെടുത്തിയാലും ചിലര്‍ക്ക് അമിതവണ്ണത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കാതെ വരാറുണ്ട്.എന്നാല്‍ എളുപ്പത്തില്‍ വെള്ളം കുടിച്ച് കൊണ്ട് തടി കുറയ്ക്കാന്‍ സാധിക്കുന്ന ഒരു രീതി നിലവിലുണ്ട്. ജാപ്പനീസ് വാട്ടര്‍ തെറാപ്പി എന്നറിയപ്പെടുന്ന ഈ രീതിയില്‍ രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ ഗ്ലാസ് ഇളംചൂടുവെള്ളം കുടിയ്ക്കുകയെന്നതാണ് ചെയ്യേണ്ടത്.
ദിവസത്തില്‍ ഇടയ്ക്കിടെ പല തവണ ഇങ്ങനെ വെള്ളം കുടിക്കണം.ഇത് ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരത്തിലെ കൊഴുപ്പ് ഉരുകിപ്പോകുന്നു. തടി കുറയ്ക്കുന്നതിന് പുറമേ ബി.പി കുറയ്ക്കാനും കിഡ്‌നി സ്റ്റോണ്‍, മൈഗ്രേന്‍, മലബന്ധം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാണ് വാട്ടര്‍ തെറാപ്പി എന്നാണ് പറയപ്പെടുന്നത്.
Content Highlights:What Is Japanese Water Therapy What Are the Health Benefits
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."