HOME
DETAILS

റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്കെതിരെ ശിക്ഷാനടപടികൾ ശക്തമാക്കി കുവൈത്ത്

  
backup
December 15 2023 | 17:12 PM

kuwait-has-intensified-punitive-measures-against-expatriates-who-violate-residency-rules

മറ്റൊരു തൊഴിലുടമയ്ക്ക് കീഴിൽ തൊഴിലെടുക്കുന്നതായി കണ്ടെത്തുന്ന പ്രവാസികൾക്ക് മൂവായിരം ദിനാർ പിഴചുമത്തുന്നതിനും ഈ പുതിയ നിയമങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്

കുവൈത്ത്:റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് ലക്ഷ്യമിടുന്ന നിയമഭേദഗതികൾക്ക് കുവൈത്ത് നാഷണൽ അസംബ്ലിയുടെ കീഴിലുള്ള ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഈ നിയമഭേദഗതി പ്രകാരം വിസിറ്റ് വിസകളിൽ കുവൈത്തിലേക്ക് പ്രവേശിക്കുന്ന വിദേശികൾ, അവർക്ക് റെസിഡൻസി പെർമിറ്റ് ലഭിക്കാത്ത പക്ഷം, മൂന്ന് മാസത്തിനുള്ളിൽ തിരികെ പോകേണ്ടി വരുന്നതാണ്. ഇത് ഉൾപ്പടെയുള്ള റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്ന വിദേശികൾക്ക് ഒരു വർഷം വരെ തടവും, ആയിരം മുതൽ രണ്ടായിരം ദിനാർ വരെ പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾക്ക് ശുപാർശ ചെയ്യുന്നതാണ് ഈ പുതിയ നിയമഭേദഗതികൾ.

മറ്റൊരു തൊഴിലുടമയ്ക്ക് കീഴിൽ തൊഴിലെടുക്കുന്നതായി കണ്ടെത്തുന്ന പ്രവാസികൾക്ക് മൂവായിരം ദിനാർ പിഴചുമത്തുന്നതിനും ഈ പുതിയ നിയമങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്. ഇതോടൊപ്പം റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തുന്ന പ്രതിദിന പിഴ തുക 2 ദിനാറിൽ നിന്ന് 4 ദിനാറാക്കി ഉയർത്തുന്നതിനും ഈ ഭേദഗതി ശുപാർശ ചെയ്യുന്നുണ്ട്.

ഈ ഭേദഗതി ശുപാർശകൾ അസംബളി പാനൽ അംഗീകരിച്ചതായും, ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ തുടർചർച്ചകൾക്കായി നാഷണൽ അസംബ്ലിയിലേക്ക് അയച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഡിസംബർ 19, 20 തീയതികളിൽ നടക്കുന്ന അസംബ്ലി സെഷനിൽ ഇത് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ നിയമഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതോടെ ഫാമിലി വിസകൾ ഉൾപ്പടെയുള്ള എല്ലാ തരം വിസകൾക്കുള്ള അപേക്ഷകളും കുവൈത്ത് സ്വീകരിച്ച് തുടങ്ങുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  24 days ago
No Image

നടന്‍ മേഘനാഥന്‍ അന്തരിച്ചു

Kerala
  •  24 days ago
No Image

ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കല്‍ എറണാകുളം മോഡല്‍ കേരളമൊട്ടാകെ

Kerala
  •  24 days ago
No Image

എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാം;  രാജ്യത്തെ ആദ്യ 24x7  ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Kerala
  •  24 days ago
No Image

ഡിവൈ.എസ്.പി മാർക്കും എസ്.എച്ച്.ഒമാർക്കും ഇനി 'പൊലിസ് ഡ്രൈവറെ' തീരുമാനിക്കാം

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago