ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത് വ്യക്തിബന്ധം വെച്ച്;താന്‍ നിരപരാധിയോ അപരാധിയോ എന്നത് വരുംകാലങ്ങളില്‍ മനസ്സിലാകും: സന്ദീപ് നായര്‍
തിരുവനന്തപുരം: ഉദ്ഘാടന ചടങ്ങിന് സ്പീക്കറെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലെന്ന് സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മാപ്പുസാക്ഷി സന്ദീപ് നായര്‍. ശ്രീരാമകൃഷ്ണനെ ഉദ്ഘാടനത്തിന ്് ക്ഷണിച്ചത് താന്‍ നേരിട്ടാണ്. ജനപ്രതിനിധിയായത് കൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ആരെയും ക്ഷണിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാന്‍ നിരപരാധിയോ അപരാധിയോ എന്ന് കാലം തെളിയിക്കും'. സന്ദീപ് നായര്‍ പറഞ്ഞു.
ഫൈസല്‍ ഫരീദിനെ വാര്‍ത്തകളിലൂടെ മാത്രമേ അറിയുകയുള്ളൂ. സരിത്ത് എന്റെ സുഹൃത്താണ്. 2006 മുതല്‍ സരിത്തിനെ അറിയാം. സരിത്ത് മുഖേനയാണ് സ്വപ്ന സുരേഷുമായുള്ള പരിചയം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ എനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും സന്ദീപ് പറഞ്ഞു.
കസ്റ്റംസ് കേസിലും എന്‍ഫോഴ്സ്മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍ഐഎ കേസില്‍ മാപ്പുസാക്ഷിയാണ്. നേരത്തെ, സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."