HOME
DETAILS

'ലഖ്‌നൗവില്‍ പോയ പ്രധാനമന്ത്രിക്ക് ലഖിംപൂരില്‍ പോവാനാവില്ല, കര്‍ഷകരെ തിരിഞ്ഞു നോക്കാത്ത ഭരണകൂടം- മോദിക്കും കേന്ദ്രത്തിനുമെതിരെ പ്രിയങ്ക

  
backup
October 10 2021 | 10:10 AM

national-kisan-nyay-rally-in-varanasi-uttar-pradesh-priyanka-2021

വരാണസി: യു.പിയില്‍ പ്രധാനമന്ത്രിക്കും യോഗിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക. വരാണസിയില്‍ നടന്ന കിസാന്‍ റാലിയിലാണ് പ്രിയങ്കയുടെ വിമര്‍ശനം. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നു. കേസിലെ പ്രതിയായ കേന്ദ്രമന്ത്രിയുടെ മകനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. പ്രധാനമന്ത്രി കര്‍ഷകരെ തിരിഞ്ഞു നോക്കുന്നില്ല- പ്രിയങ്ക തുറന്നടിച്ചു.

സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ട ആദിവാസികളെ കുറിച്ച് പറഞ്ഞാണ് പ്രിയങ്ക തന്റെ സംസാരം ആരംഭിച്ചത്. രണ്ടു വര്‍ഷമായുള്ള തന്റെ പ്രവര്‍ത്തനത്തിനിടെ ഉത്തര്‍പ്രദേശില്‍ താന്‍ കണ്ട സത്യങ്ങളാണ് നിങ്ങള്‍ക്കു മുന്നില്‍ വെക്കുന്നത്. പ്രിയങ്ക പറഞ്ഞു. കൊറോണയില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള അവഗണനയും പ്രിയങ്ക തുറന്നു കാട്ടി.

ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അത് പറഞ്ഞയാളെ ജയിലിലടച്ചു. ഹാത്രസില്‍ ഒരു പെണ്‍കുട്ടിയോട് എന്തെല്ലാം ചെയ്തു. അവളെ അവസാന യാത്ര നല്‍കാനുള്ള അവസരം പോലും നിഷേധിച്ചു. ആ കുടുംബം എന്നോട് പറഞ്ഞു ഞങ്ങള്‍ക്ക് നീതി വേണം. ഇപ്പോള്‍ ലഖിംപൂരില്‍ കൊല്ലപ്പെട്ടവരുടെ കുടംബവും നീതിക്കായി കേഴുന്നു. എന്നാല്‍ നീതി നല്‍കുന്ന ഭരണകൂടത്തെ നമുക്ക് കാണാനാവില്ല. ലഖ്‌നൗവില്‍ വന്ന പ്രധാനമന്ത്രിക്ക് അവിടെ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ലഖിംപൂരില്‍ പോവാനായില്ല. കര്‍ഷകരുടെ കണ്ണീരൊപ്പാനും കൈപിടിക്കാനും പ്രധാനമന്ത്രി അവിടെ ചെന്നില്ല. എല്ലാ ഇരകളും പറയുന്നത് തങ്ങള്‍ക്ക് നഷ്ടപരിഹാരവും വേണ്ട ന്യാവും നീതിയും മതിയെന്നാണ്- അവര്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago