ദുബൈയിൽ വെടിക്കെട്ടിന്റെ രാവുകൾക്ക് തുടക്കമായി; ജനുവരി 14 വരെ ആകാശ വിസ്മയം നടക്കുന്ന സ്ഥലങ്ങൾ അറിയാം
ദുബൈയിൽ വെടിക്കെട്ടിന്റെ രാവുകൾക്ക് തുടക്കമായി; ജനുവരി 14 വരെ ആകാശ വിസ്മയം നടക്കുന്ന സ്ഥലങ്ങൾ അറിയാം
ദുബൈ: ദുബൈയുടെ രാത്രികൾ പ്രകാശത്തിന്റെയും നിറത്തിന്റെയും വിസ്മയങ്ങൾ തീർക്കുന്ന ദിനങ്ങൾക്ക് തുടക്കമായി. ഇന്നലെ മുതൽ ആരംഭിച്ച വെടിക്കെട്ട് ആഘോഷം 2024 ജനുവരി 14 വരെ തുടരും. അൽ സറൂണി ഗ്രൂപ്പ് അവതരിപ്പിക്കുന്ന ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ന്റെ ഭാഗമായാണ് വെടിക്കെട്ട്കൾ നടക്കുന്നത്.
ദുബൈയിലെ നാല് ഐക്കണിക് ഡെസ്റ്റിനേഷനുകളിലാണ് ഡിഎസ്എഫിന്റെ അവിസ്മരണീയമായ പൈറോടെക്‌നിക് വെടിക്കെട്ടുകൾ നടക്കുക. ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ഹത്ത ഉത്സവം, ബ്ലൂവാട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക. സമയം അറിയാം...
ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ
ഡിസംബർ 15 മുതൽ 24 വരെ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ അവിശ്വസനീയമായ ഡിഎസ്എഫ് വെടിക്കെട്ട് നടക്കുക. വെടിക്കെട്ടിന്റെ പരമ്പരക്ക് ഇന്നലെ മുതൽ ഇവിടെ നിന്ന് തുടക്കമായി.
അൽ സീഫ്
നഗരത്തിന്റെ ചരിത്രപരമായ ഹൃദയഭാഗത്ത് ഡിസംബർ 25 മുതൽ ജനുവരി 4 വരെ രാത്രി 9 മണിക്ക് വെടിക്കെട്ട് ആസ്വദിക്കാം. ഇതോടൊപ്പം
ആകർഷകമായ ദുബൈ ലൈറ്റ്‌സ് ഇവിടെയുള്ള ഇടുങ്ങിയ തെരുവുകളിലൂടെ അലഞ്ഞ് തിരഞ്ഞ് കാണാം. ദുബൈ നിയോൺ ലൈറ്റ് ഇൻസ്റ്റാളേഷന്റെ ഭാഗമായി നിയോണിൽ എഴുതിയ സന്ദേശങ്ങൾ ഇതിൽ കാണാം.
ഹത്ത ഫെസ്റ്റിവൽ
ഡിഎസ്‌എഫിനൊപ്പം, സന്ദർശകർക്ക് ഹത്തയിലെ മനോഹരമായ പ്രദേശങ്ങളിലേക്ക് യാത്ര പോകാം. അവിടെയും വെടിക്കെട്ട് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഹത്ത ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 31 വരെ വെള്ളി, ശനി, ഞായർ വൈകുന്നേരങ്ങളിൽ രാത്രി ആകാശത്തെ വർണങ്ങളിൽ നിറയ്ക്കും. ഡിസംബർ 15 മുതൽ 17 വരെയും വീണ്ടും ഡിസംബർ 22 മുതൽ 24 വരെയും തിളങ്ങുന്ന കാഴ്ചകൾ ഇവിടെ കാണാം. ഡിസംബർ 29 മുതൽ 30 വരെയുള്ള ഷോകൾ രാത്രി 8 മണിക്ക് ആരംഭിക്കും.
ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച് ജെബിആർ
2024-ന്റെ തുടക്കത്തിൽ ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജെബിആർ എന്നിവിടങ്ങളിൽ ജനുവരി 5 മുതൽ 14 വരെ രാത്രി 9 മണിക്ക് രാത്രി വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കും. ഇതിന് പുറമെ എല്ലാ വൈകുന്നേരവും ഇതേസ്ഥലത്ത് രാത്രി 8 നും 10 നും എമറാത്ത് പെട്രോളിയം അവതരിപ്പിക്കുന്ന രണ്ട് പുതിയ ഗംഭീരമായ ഡിഎസ്എഫ് ഡ്രോൺ ഷോകൾ നിങ്ങൾക്ക് കാണാൻ കഴിയും.
ഇതിനെല്ലാം പുറമെ പുതുവത്സരത്തോട് അനുബന്ധിച്ച് ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന വെടിക്കെട്ടിനും ദുബൈ സാക്ഷിയാകും. ഡിസംബർ 31-ന് വിവിധ സ്ഥലങ്ങളിൽ രാത്രി 11:59-ന് പുതുവർഷത്തിത്തെ വരവേൽക്കാൻ പ്രത്യേക വെടിക്കെട്ട് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."