വണ്ടിപെരിയാര്‍ കേസ്: ഡി.ജി.പിയുടെ വസതിക്ക് മുന്നില്‍ മഹിളാമോര്‍ച്ച നേതാക്കളുടെ പ്രതിഷേധം
വണ്ടിപെരിയാര്‍ കേസ്: ഡി.ജി.പിയുടെ വസതിക്ക് മുന്നില്‍ മഹിളാമോര്‍ച്ച നേതാക്കളുടെ പ്രതിഷേധം
തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ ഡി.ജി.പിയുടെ വീട്ടില്‍ പ്രതിഷേധവുമായി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍. അഞ്ചോളം പ്രവര്‍ത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. പൊലിസ് സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം. വണ്ടിപ്പെരിയാര്‍ കേസില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിൽ 5 പേർ അറസ്റ്റിലായി.
പരാതി നൽകാനാണെന്ന് പറഞ്ഞാണ് മഹിളാ മോർച്ചാ പ്രവർത്തകർ വസതിയിലെത്തിയത്. പിന്നീട് ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറുകയായിരുന്നു.
പ്രതിഷേധക്കാരെത്തിയ സമയം ആവശ്യത്തിന് വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ ഡിജിപിയുടെ വസതിയില്‍ ഇല്ലായിരുന്നു. ശേഷം മ്യൂസിയം പൊലീസ് കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പത്തുമണിക്ക് ഡി.ജി.പിയുടെ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ ഡി.ജി.പിയുടെ വസതിയില്‍ പ്രതിഷേധവുമായെത്തിയത്.
അതേസമയം, ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറിയത് വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. വസതിയുടെ സുരക്ഷ ചുമതല റാപ്പിഡ് റെസ്പോൺസ് ടീമിനാണ്. സംഭവത്തെ തുടർന്ന് ഡിസിപിയെയും മ്യൂസിയം എസ്എച്ച്ഒയെയും ഡി.ജി.പി വിളിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."