കെ.പി.സി.സി പട്ടിക ഗ്രൂപ്പടിസ്ഥാനത്തിലല്ല; നേതാക്കള്‍ തൃപ്തരെന്ന് കരുതുന്നു: വി.ഡി സതീശന്
ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹിപ്പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല. പട്ടിക ഇന്നോ നാളെയോ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടത്തിയ ചര്‍ച്ചകളില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തൃപ്തരാണെന്ന് കരുതുന്നു. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നത് വനിതാ പ്രാധാന്യം ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഹൈക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അന്തിമ പട്ടിക ഹൈക്കമാന്റിന് സമര്‍പ്പിച്ചു. വിഡി സതീശന് കേരളത്തിലേക്ക് മടങ്ങി. കെ സുധാകരന് ഡല്‍ഹിയില്‍ തങ്ങുകയാണ്.
ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമുള്ളത് മൂലം 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറങ്ങുക. ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതലാണ്. അഞ്ച് വര്‍ഷത്തിലധികം ഭാരവാഹിത്വം വഹിച്ചിരുന്നവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സ്ഥാനം നഷ്ടമാകാനിടയുണ്ട്.കഴിഞ്ഞ ടേമില്‍ ഡി.സി.സി പ്രസിഡന്റുമാരായിരുന്ന 14 പേര് സമിതിയില്‍ ഉണ്ടാകുമെന്ന് ഏതാണ്ടുറപ്പാണ്. ഇവരില്‍ എട്ട് പേര് എ ഗ്രൂപ്പ് പ്രതിനിധികളായതിനാല്‍ ഇവരുടെ പേരുകള്‍ പ്രത്യേകമായി നിര്‍ദേശിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."