HOME
DETAILS
MAL
ലഖിംപൂരില്‍ ഐക്യദാര്‍ഢ്യവുമായി മുസ്ലിം ലീഗ്
backup
October 10 2021 | 13:10 PM
ഉത്തര്‍ പ്രദേശ്: ഉത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ കൊലചെയ്യപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.
ധാര്‍മികത എന്നൊന്നുണ്ടെങ്കില്‍ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവക്കണം. ആകാശത്തിന് താഴെ എല്ലാറ്റിനെ കുറിച്ചും അഭിപ്രായം പറയുന്ന പ്രധാനമന്ത്രി വാ തുറക്കണം. ബി.ജെ.പിയുടെ കൈകളില്‍ കര്‍ഷകരുടെ ചോര പുരണ്ടിരിക്കുന്നു.
മതേതര ശക്തികളുടെ സമര പ്രതിരോധങ്ങള്‍ തുടരണം. ആ പോരാട്ടത്തിനൊപ്പം മുസ്ലിംലീഗ് നിലയുറപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.ഖുര്‍റം ഉമര്‍, ഡോ: മതീന് ഖാന്,അഡ്വ: വി കെ ഫൈസല്‍ ബാബു, എം പി മുഹമ്മദ് കോയ, ഷിബു മീരാന്‍ എന്നിവരും ലീഗ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."