കേരള സര്‍ക്കാരിന് കീഴില്‍ താല്‍ക്കാലിക ജോലി നേടാം; സിമെറ്റ് നഴ്‌സിങ് കോളജില്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴില്‍ താല്‍ക്കാലിക ജോലി നേടാം; സിമെറ്റ് നഴ്‌സിങ് കോളജില്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴില്‍ എറണാകുളം പള്ളുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന സിമെറ്റ് (SI-MET ) നഴ്‌സിങ് കോളജില്‍ താത്കാലിക വ്യവസ്ഥയില്‍ ഹെവി ഡ്യൂട്ടി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ യോഗ്യത മാനദണ്ഡങ്ങള്‍ മനസിലാക്കി ഡിസംബര്‍ 25ന് മുമ്പ് അപേക്ഷിക്കണം.
യോഗ്യത
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഹെവി ലൈസന്‍സ് ഉണ്ടായിരിക്കണം. 10 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് ചോദിക്കുന്നത്. (5 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം)
പ്രായപരിധി
18 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും വയസിളവ് ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ജനനതീയ്യതി, മുന്‍പരിചയം, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് സഹിതം പള്ളുരുത്തി കോളജില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ഡിസംബര്‍ 25 വൈകുന്നേരം 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം.
വിലാസം
സി-മെറ്റ് നഴ്‌സിങ് കോളജ്, പള്ളുരുത്തി, കൊച്ചി- 682 006, എറണാകുളം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2231530, ഇ-മെയ്ല്‍: [email protected].
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."