HOME
DETAILS

'മുട്ട വറുക്കാനൊന്നും ഞങ്ങള്‍ക്ക് നേരമില്ല, ഞങ്ങള്‍ മെര്‍ക്കേവകളെ ഗ്രില്‍ ചെയ്യുന്ന തിരക്കിലാണ്' ഇസ്‌റാഈലിനെ പരിഹസിച്ച് ഹമാസ്

  
backup
December 17 2023 | 09:12 AM

frying-eggs-and-grilling-merkavas-hamas-responds-to-israeli-leaflets

'മുട്ട വറുക്കാനൊന്നും ഞങ്ങള്‍ക്ക് നേരമില്ല, ഞങ്ങള്‍ മെര്‍ക്കേവകളെ ഗ്രില്‍ ചെയ്യുന്ന തിരക്കിലാണ്' ഇസ്‌റാഈലിനെ പരിഹസിച്ച് ഹമാസ്

'മുട്ട പൊരിച്ചെടുക്കാന്‍ സമയമില്ല. ഞങ്ങളുടെ റെസിസ്റ്റന്‍സ് അംഗങ്ങള്‍ മെര്‍ക്കാവയെ ഗ്രില്‍ ചെയ്യുന്ന തിരക്കിലാണ്'. ഹമാസ് നേതാക്കള്‍ക്ക് വിലയിട്ട് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ വ്യോവ സേന എറിഞ്ഞ ലഘുലേഖയെ പരിഹസിച്ച് പ്രതിരോധ സേന. ഇത്തരം നിസ്സാരമായ കാര്യങ്ങളൊന്നും തങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ നേരമില്ലെന്നും സയണിസ്റ്റ് സേനയെ തുരത്തുന്നതിന്റെ തിരക്കിലാണ് തങ്ങളെന്നും തുറന്നടിക്കുന്നതാണ് മറുപടി.

പ്രതിരോധ സേനയിലെ ചിലരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കുന്നതായിരുന്നു ലഘുലേഖ. 'ഗസ്സ മുനമ്പില്‍ നാശം വരുത്തുന്നവരെ' അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് വലിയ സംഖ്യകളാണ് പ്രതിഫലമായി സയണിസ്റ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. നേതാക്കന്‍മാരുടെ ചിത്രം ഉള്‍പെടെയാണ് നോട്ടിസ്. ഗസ്സയിലെ ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ കുറിതച്ച് വിവരം നല്‍കുന്നവര്‍ക്ക് നാല് ലക്ഷം ഡോളറാണ് വാഗ്ദാനം. സിന്‍വാറിന്റെ ഇളയ സഹോദരന്‍ മുഹമ്മദ്, ഖാന്‍ യൂനിസ് ബ്രിഗേഡ് തലവന്‍ റഫ സലാമ, അല്‍ ഖസ്സാം ബ്രിഗേഡ് തലവന്‍ മുഹമ്മദ് ദൈഫ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹമാസിന് ശക്തി നഷ്ടപ്പെടുകയാണെന്നും ലഘുലേഖയില്‍ പറയുന്നു. അതിന്റെ നേതാക്കള്‍ക്ക് മുട്ട പൊരിക്കാന്‍ പോലും ശക്തിയില്ലെന്നും നോട്ടിസില്‍ പറയുന്നു.

'മുട്ട പൊരിച്ചെടുക്കാന്‍ സമയമില്ല. ഞങ്ങളുടെ റെസിസ്റ്റന്‍സ് അംഗങ്ങള്‍ മെര്‍ക്കാവയെ ഗ്രില്‍ ചെയ്യുന്ന തിരക്കിലാണ്' ഹമാസ് നേതാവ് ഇസ്സത്ത് അല്‍ റിഷേക്ക് ഇതിന് മറുപടി നല്‍കുന്നു.

വടക്കന്‍ ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

സ്ട്രിപ്പില്‍ നടന്നുകൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘത്തിന്റെ ഭൂരിഭാഗവും തങ്ങള്‍കീഴടക്കിയതായി ഇസ്‌റാഈല്‍ അവകാശപ്പെടുന്ന ഈ പ്രദേശങ്ങളിലാണ് ഇപ്പോഴും കേന്ദ്രീകരിച്ചിരിക്കുന്നത്.

മാത്രമല്ല ഗസ്സ മുനമ്പില്‍ ഉടനീളം ഇസ്‌റാഈല്‍ സൈന്യത്തിന് കനത്ത നഷ്ടം തുടരുകയാണ്. വ്യാഴാഴ്ച സൈന്യം പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ 7 മുതല്‍ 119 ഓഫിസര്‍മാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 445 ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് വളരെ വലിയ സംഖ്യാണെന്നാണ് ഫലസ്തീന്‍ പ്രതിരോധ സേന വിലയിരുത്തുന്നത്. കൂടാതെ ഹാറേസ് എന്ന ഇസ്‌റാഈലി മാധ്യമം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ആയിരക്കണക്കിന് സൈനകരാണ് പരുക്കേറ്റ് കഴിയുന്നത്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 500ലധികം ഇസ്‌റാഈല്‍ സൈനിക വാഹനങ്ങളും ഇതുവരെയായി ഹമാസ് നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ മാത്രം നൂറിലേറെ വാഹനങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് അബുഉബൈദയുടെ പുതിയ പ്രസ്താവനയില്‍ പറയുന്നു.

മുഖ്യധാരാ മാധ്യമങ്ങളും പാശ്ചാതക്യ ശക്തികളും പൂര്‍ണ പിന്തുണ നല്‍കിയിട്ടും ലോകത്തില്‍ ഹമാസിന് സ്വീകാര്യത വര്‍ധിക്കുന്നതും ഇസ്‌റാഈലിന് എതിര്‍പ്പ് വര്‍ധിക്കുന്നതുമാണ് കാണുന്നത് എന്നതും സയണിസ്റ്റുകള്‍ നേരിടുന്ന തിരിച്ചടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago