'കഴിയുമെങ്കില്‍ വണ്ടി തടയൂ, എല്ലാ മറുപടിയും അന്ന് തരാം…; വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്
'കഴിയുമെങ്കില്‍ വണ്ടി തടയൂ, എല്ലാ മറുപടിയും അന്ന് തരാം…; വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്
തിരുവനന്തപുരം: നവകേരള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിക്കുന്നതിനിടെ സമൂഹമാധ്യമത്തില്‍ വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്. മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടത്.
'കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം' എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. കുമ്മിള്‍ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കുമ്മിള്‍ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് എം.എസ്. ഗോപി കൃഷ്ണന് ഭീഷണി സന്ദേശം കുറിച്ചത്.
കടയ്ക്കല്‍ സ്വദേശിയാണ് ഗോപീകൃഷ്ണന്. ഇവിടെ മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോള്‍ തടഞ്ഞു നോക്ക്, അപ്പോള്‍ മറുപടി തരാമെന്നായിരുന്നു ഇയാളുടെ കമന്റ്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പൗരപ്രമുഖര്‍ നടത്തുന്ന കൂടിക്കാഴ്ച സംബന്ധിച്ച പോസ്റ്റ് ആയിരുന്നു കുമ്മില്‍ ഷമീറിന്റേത്. ആരാണ് പൗരപ്രമുഖര്‍ എന്ന ചോദ്യമുയര്‍ത്തി, വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയുള്പ്പടെയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം.എസ്. ഗോപികൃഷ്ണന്. എന്നാല്‍, നവകേരള സദസ്സിനു പോയിട്ടുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ഇയാളെ ഉള്‍പ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."