'യാത്രക്കാര്‍ തുപ്പി തോല്‍പ്പിക്കുന്നു'; വൃത്തിയാക്കാന്‍ ഒരു വര്‍ഷം റെയില്‍വേ ചിലവിട്ടത് 1200 കോടി
പരിസരവും സാഹചര്യവും നോക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കുന്നത് ചുറ്റുമുള്ളവര്‍ മാത്രമല്ല സര്‍ക്കാരും കൂടിയാണ്. എവിടെ തുപ്പരുടെന്ന് ബോര്‍ഡ് എഴുതി വെച്ചിട്ടുണ്ടോ അവിടെ തുപ്പുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതുകൊണ്ട് തന്നെയാണ് പൊതുസംവിധാനങ്ങള്‍ വൃത്തികേടായി കാണപ്പെടുന്നത്.
അടുത്തിടെ വന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റെയില്‍വേ പാന്മസാലയും വെറ്റിലയുമൊക്കെ മുറുക്കി തുപ്പുന്നത് വൃത്തിയാക്കാന്‍ കോടികളാണ് ചെലവഴിക്കുന്നത്. ഒരു വര്‍ഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. മുറുക്കി തുപ്പുന്നതിന്റേയും മറ്റും കറകള്‍ ദിവസങ്ങളോളം നില്‍ക്കുമെന്നതിനാല്‍ വെള്ളവും കറ ഇളക്കുന്ന ലായനിയുമെല്ലാം ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് കഴുകിക്കളയുന്നത്. ഈ അവസ്ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
യാത്രക്കാര്‍ക്ക് ചെറിയ തുപ്പല് പാത്രങ്ങള്‍ നല്കാന് റെയില്‍വേ പദ്ധതിയിട്ടിരിക്കുകയാണ്. അഞ്ചു മുതല്‍ പത്ത് രൂപയാണ് മണ്ണില്‍ പെട്ടെന്ന് അലിയുന്ന തുപ്പല് പാത്രത്തിന്റെ വില. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങള്‍.
സ്റ്റേഷനുകളിലെ വെന്റിംഗ് മെഷീനിലും കിയോസ്കുകളിലുമാണ് ഇത് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് നാഗ്പൂര്‍ ആസ്ഥാനമായുള്ള ഈസി സ്പിറ്റ് എന്ന സ്റ്റാര്‍ട്ടപ്പുമായി റെയില്‍വേ കരാറിലെത്തിയിട്ടുണ്ട്. വെസ്റ്റേണ്‍,നോര്‍ത്തേണ്‍,സെന്‍ട്രല്‍ റെയില്‍വെ സോണുകളാണ് സ്റ്റാര്‍ട്ടപ്പുമായി കരാറിലെത്തിയിട്ടുള്ളത്.നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഔറംഗബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും കരാര്‍ ഒപ്പിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."