നൂറ് ദിവസം കൊണ്ട് 20,000 യൂണിറ്റ് വിറ്റ് ഈ ഹോണ്ട കാര്‍; കാരണം അറിയാം
മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കപ്പെട്ട് വെറും നൂറ് ദിവസത്തിനുള്ളില്‍ 20,000 യൂണിറ്റ് കാറുകളാണ് ഹോണ്ട എലിവേറ്റ് വിറ്റഴിച്ചിരിക്കുന്നത്. മിഡ് സൈസ് എസ്.യു.വി വിഭാഗത്തില്‍ പെടുന്ന കാര്‍ ഹോണ്ടയുടെ വില്‍പ്പനയുടെ 50 ശതമാനത്തിലധികം കഴിഞ്ഞ മൂന്ന് മാസമായി സംഭാവന ചെയ്യുന്നുണ്ട്. ഡിമാന്‍ഡ് ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ബ്രാന്‍ഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ VTEC പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് കരുത്ത് പകരുന്നത്.
121 PS പവര്‍ ഔട്ട്പുട്ടും 145 Nm പീക്ക് torqueഉം വാഹനം ഉത്പാദിപ്പിക്കുന്നു. ADAS ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ എലിവേറ്റില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.അധികം താമസിയാതെ തന്നെ ഹോണ്ട് തങ്ങളുടെ എലിവേറ്റ് മിഡ് സൈസ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
The wait is over! Bookings for the Boldly Stylish and Comfortable SUV, the All-new Honda Elevate, are now open!
— Honda Car India (@HondaCarIndia) July 3, 2023
Click the link or visit any Honda Cars dealership near you: https://t.co/c7eud1KWxR#HondaCars #HondaCarsIndia #HondaElevate #AllNewElevate #BookNow #BookingsOpenNow pic.twitter.com/4FPQml2GCL
Content Highlights:Honda Achieves Sales Milestone Of 20,000 Units For The Elevate SUV
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."