റഷ്യ സ്ഫുട്‌നിക് വാക്‌സിനുണ്ടാക്കിയത് അസ്ത്രസെനീക്കയുടെ ഫോര്‍മുല കട്ടെടുത്തോ?- ആണെന്ന് സണ്‍ റിപ്പോര്‍ട്ട്
ഓക്‌സഫഡ് യൂനിവേഴ്‌സിറ്റി ഗവേഷകര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ അസ്ത്രസെനീക്കയുടെ ഫോര്‍മുല റഷ്യന്‍ ചാരന്മാര്‍ മോഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതുപയോഗിച്ചാണ് റഷ്യ സ്ഫുട്‌നിക് V വാക്‌സിന്‍ നിര്‍മിച്ചതെന്നും സണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊവിഡ്-19 വാക്‌സിന്റെ ബ്ലു പ്രിന്റ് അടക്കം സുപ്രധാന വിവരങ്ങള്‍ മോഷ്ടിച്ചാണ് സ്ഫുട്‌നിക് വികസിപ്പിച്ചതെന്ന് ബ്രിട്ടീഷ് ടാബ്ലോയിഡായ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വിദേശ ഏജന്റാണ് ഇവ മോഷ്ടിച്ച് റഷ്യയ്ക്ക് കൈമാറിയത്.
ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന വാക്‌സിന്‍ ഓക്‌സ്ഫഡില്‍ വികസിപ്പിച്ച ഫോര്‍മുല ഉപയോഗിച്ചുള്ളതാണ്.
സൈബര്‍ ആക്രമണം നടത്തി മോഷണം നടത്തിയിരിക്കാമെന്ന സൂചനയാണ് യു.കെ സുരക്ഷാ മന്ത്രി ഡാമിയാന്‍ ഹിന്‍ഡ്‌സ് സൂചന നല്‍കുന്നത്. എന്നാല്‍ അദ്ദേഹം മോഷണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. 'ഈ സംഭവത്തില്‍ കൃത്യമായ പ്രതികരണം നടത്താന്‍ എനിക്കാവില്ല. പക്ഷേ, ഇത്തരത്തില്‍ രാജ്യാന്തര തലത്തില്‍ സൈബര്‍ ആക്രമണവും അതീവസുരക്ഷാ രേഖകളുടെ മോഷണവും നടക്കാറുണ്ട്'- ഇതുസംബന്ധിച്ച് ഡാമിയാന്‍ ഹിന്‍ഡ്‌സ് വ്യക്തമാക്കി.
അതേസമയം, സ്ഫുട്‌നിക് വാക്‌സിന് അംഗീകാരം നല്‍കാനുള്ള നടപടി പുനരാരംഭിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് അംഗീകാര നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. റഷ്യന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാകുമെന്നും വൈകാതെ അംഗീകാര നടപടി പുനരാരംഭിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."