കണ്ണൂരിനെക്കുറിച്ച് അവസരവാദിക്ക് എന്തറിയാം? ഗവര്‍ണര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിനെക്കുറിച്ച് അവസരവാദിയായ ആരിഫ് മുഹമ്മദ് ഖാന് എന്തറിയാം. കണ്ണൂരിലെ ചരിത്ര സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. വിവരദോഷത്തിന് അതിര് വേണം മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
ഗവര്‍ണറുടെ 'ബ്ലഡി കണ്ണൂര്‍' പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനിയെങ്കിലും കേന്ദ്രം ഇടപെടണം. ഇങ്ങനെ നിലതെറ്റിയ രീതിയില്‍ കയറൂരി വിടരുത്. ഒതുക്കത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. വിദ്യാര്‍ഥികള്‍ക്കു നേരെ ബോധപൂര്‍വം പ്രകോപനമുണ്ടാക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം. മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി. എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്.
പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. ഞാന്‍ ഇറങ്ങിയപ്പോള്‍ അവര്‍ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികള്‍ അടുത്ത് വന്നാല്‍ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇപ്പോള്‍ ഇത്രേ പറയുന്നുള്ളു.കൂടുതല്‍ പറയുന്നില്ല.ഞാന്‍ ഈ സ്ഥാനത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തില്‍ നിര്‍ത്തുന്നത് ആണ് നല്ലത്. അത് കയര്‍ ഊരി വിടുന്നവര്‍ ശ്രദ്ധിച്ചാല്‍ നല്ലതാണെന്നും മുഖ്യമന്ത്രി നവകേരള സദസ്സില്‍ പറഞ്ഞു.
കണ്ണൂരിനെക്കുറിച്ച് അവസരവാദിക്ക് എന്തറിയാം? ഗവര്‍ണര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."