ആമസോണ്‍ പൊട്ടിപ്പോവുമെന്ന പഴയ വാര്‍ത്ത പങ്കുവച്ച് ജെഫ് ബെസോസ്: മറുപടിയുമായി ഇലോണ്‍ മസ്‌ക്
ലോക ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിനെപ്പറ്റി 1999ല്‍ അമേരിക്കന്‍ മാഗസിനായ ബാരന്‍സ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുകയാണ് ജെഫ് ബെസോസ്. 'ആമസോണ്‍ ബോംബ്' എന്ന തലക്കെട്ടില്‍ പൊട്ടിത്തെറിക്കാവുന്ന ബിസിനസ് എന്ന് വിശേഷിപ്പിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിന്റെ കട്ടിങ് ഷെയര്‍ചെയ്തു കൊണ്ട്, ഇന്ന് ലോകത്തെ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നാണെന്ന് അഭിമാനത്തോടെ പറയുകയാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ്.
സ്വന്ത ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നവരാണ് ഇന്റര്‍നെറ്റ് കുതിപ്പില്‍ വിജയിക്കുകയെന്നും ആമസോണ്‍ വെറുമൊരു ഇടനിലക്കാരന്‍ മാത്രമെന്നും ആമസോണിന്റെ സ്‌റ്റോക് വില കുത്തനെ ഇടിയാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Listen and be open, but don’t let anybody tell you who you are. This was just one of the many stories telling us all the ways we were going to fail. Today, Amazon is one of the world’s most successful companies and has revolutionized two entirely different industries. pic.twitter.com/MgMsQHwqZl
— Jeff Bezos (@JeffBezos) October 11, 2021
എന്നാല്‍ ഈ റിപ്പോര്‍ട്ട് തീര്‍ത്തും അപഹാസ്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇ-കൊമേഴ്‌സ് രംഗത്തെ അതികായരായ ആമസോണ്‍ മേധാവി ജെഫ് ബെസോസ് 190.8 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള ലോകത്തെ രണ്ടാമത്തെ സമ്പന്നനാണ്. 'ഞങ്ങള്‍ തോല്‍ക്കാന്‍ പോവുകയാണെന്ന് പറഞ്ഞ പലതില്‍ ഒന്ന് മാത്രമാണിത്. ഇന്ന് ലോകത്തെ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നാണ് ആമസോണ്‍'- പത്ര റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ട് ജെഫ് ബെസോസ് ട്വിറ്ററില്‍ കുറിച്ചു.
നിരവധി കമന്റുകളും ലൈക്കുകളുമായി ഈ ട്വീറ്റ് ഷെയര്‍ ചെയ്യപ്പെടുത്തുന്നതിനിടയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്, ജെഫ് ബെസോസിന്റെ സര്‍വകാല എതിരാളിയായ ഇലോണ്‍ മസ്‌കിന്റെ മറുപടിയാണ്. 'രണ്ടാം സ്ഥാനം' എന്നു സൂചിപ്പിക്കുന്ന വെള്ളി മെഡല്‍ മാത്രമാണ് ഇലോണ്‍ മസ്‌ക് മറുപടി ട്വീറ്റില്‍ ചേര്‍ത്തിരിക്കുന്നത്.
?
— Elon Musk (@elonmusk) October 11, 2021
222.1 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള, സ്‌പേസ് എക്‌സ്, ടെസ്ല കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌ക് ലോകത്തെ ഒന്നാം നമ്പര്‍ സമ്പന്നനാണ്. തന്നെ അതിജയിക്കാന്‍ മാത്രം ഇനിയും വളര്‍ന്നിട്ടില്ലന്നു തന്നെയാണ് 'വെള്ളി മെഡലി'ലൂടെ ഇലോണ്‍ മസ്‌ക് നല്‍കുന്ന സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."