HOME
DETAILS

കേരളത്തില്‍ മഴ ശക്തമാകുന്നു; ആറളം വനത്തില്‍ ഉരുള്‍പ്പൊട്ടി, പാലങ്ങള്‍ വെള്ളത്തില്‍, വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ട്

  
backup
October 11 2021 | 17:10 PM

rains-intensify-in-kerala-orange-yellow-alert-in-various-districts-1234

തിരുവനന്തപുരം: കോഴിക്കോട്/കണ്ണൂര്‍:സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ തുടരുന്നു. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലും കനത്ത മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ഡാമിന്റെ ഒന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 110 സെന്റീ മീറ്ററും അഞ്ചാമത്തെ ഷട്ടര്‍ 100 സെന്റീമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്. രാത്രി ഒന്നാമത്തേയും അഞ്ചാമത്തേയും ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുള്ളത്.

നേരത്തെ, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. 30 സെന്റീമീറ്റര്‍ വീതമാണ് ആദ്യം ഉയര്‍ത്തിയത്. വൈകുന്നേരത്തോടെ 30 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി.സമീപ വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്.

അതേ സമയം ആറളം വനത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ഫാമിനുള്ളിലെ പാലങ്ങള്‍ വെള്ളത്തിലാണ്. കക്കുവ, ഇരിട്ടി പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
പാലം വെള്ളത്തിലായതിനെ തുടര്‍ന്ന് മണിക്കൂറുളോളം യാത്ര തടസ്സപ്പെട്ടു.കക്കുവയിലെ കടയും വെള്ളത്തിലായി. തിങ്കളാഴ്ച്ച ഉച്ചമുതലുണ്ടായ കനത്ത മഴയിലാണ് വനത്തില്‍ ഉരുള്‍ പൊട്ടിയത്. ചീങ്കണ്ണിപ്പുഴയിലെ ജലവിതാനവും ഉയര്‍ന്നു. മഴ തുടരുന്നതിനാല്‍ പുഴയോരവാസികള്‍ ജാഗ്രതയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago