HOME
DETAILS

കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി';കടുത്ത ആരോപണവുമായി രാജ്ഭവന്‍

  
backup
December 17 2023 | 17:12 PM

raj-bhavan-with-strong-accusation

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനര്‍ ഉയര്‍ത്താനാകില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രി ബോധപൂര്‍വം ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചക്ക് ശ്രമിക്കുകയാണെന്നും രാജ്ഭവന്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, അസാധാരണ വാര്‍ത്താക്കുറിപ്പിറങ്ങിയതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കണ്ണൂരിനെക്കുറിച്ച് അവസരവാദിയായ ആരിഫ് മുഹമ്മദ് ഖാന് എന്തറിയാം. കണ്ണൂരിലെ ചരിത്ര സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. വിവരദോഷത്തിന് അതിര് വേണം. ഈ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് ഞാന്‍ ഇത്രയേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

ഗവര്‍ണറുടെ 'ബ്ലഡി കണ്ണൂര്‍' പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനിയെങ്കിലും കേന്ദ്രം ഇടപെടണം. ഇങ്ങനെ നിലതെറ്റിയ രീതിയില്‍ കയറൂരി വിടരുത്. ഒതുക്കത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. വിദ്യാര്‍ഥികള്‍ക്കു നേരെ ബോധപൂര്‍വം പ്രകോപനമുണ്ടാക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം. മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി. എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്.

പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. ഞാന്‍ ഇറങ്ങിയപ്പോള്‍ അവര്‍ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികള്‍ അടുത്ത് വന്നാല്‍ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇപ്പോള്‍ ഇത്രേ പറയുന്നുള്ളു.കൂടുതല്‍ പറയുന്നില്ല.ഞാന്‍ ഈ സ്ഥാനത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തില്‍ നിര്‍ത്തുന്നത് ആണ് നല്ലത്. അത് കയര്‍ ഊരി വിടുന്നവര്‍ ശ്രദ്ധിച്ചാല്‍ നല്ലതാണെന്നും മുഖ്യമന്ത്രി നവകേരള സദസ്സില്‍ പറഞ്ഞു.

കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി';കടുത്ത ആരോപണവുമായി രാജ്ഭവന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago