അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗം സഹിക്കാന്‍ ഹാജിമാര്‍ സന്നദ്ധരാവണം: അബ്ദുസമദ് പൂക്കോട്ടൂര്‍
ജിദ്ദ: ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തേതായ ഹജ്ജ് കര്‍മം മറ്റ് ആരാധനാ കര്‍മങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശാരീരികവും മാനസികവുമായി ത്യാഗം സഹിച്ചു നിര്‍വഹിക്കേണ്ട കര്‍മമാണെന്നും അത് അല്ലാഹുവിനു വേണ്ടി പൂര്‍ത്തിയായി നിര്‍വഹിക്കാന്‍ അള്ളാഹു കല്‍പ്പിച്ചിരിക്കുന്നുവെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസമദ് പൂക്കോട്ടൂര്‍. ഹജ്ജിന്റെയും ഉംറയുടെയും ലക്ഷ്യം അത് നിര്‍വഹിക്കാന്‍ വരുന്നവരുടെ വ്യക്തിപരമോ, കുടുംബപരമോ ആയ കാര്യലാഭങ്ങളുള്ളവരാവരുതെന്നും അല്ലാഹുവിന്റെ പ്രീതിമാത്രമായിരിക്കണം ഓരോ ഹാജിയുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് കര്‍മങ്ങള്‍ അവയുടെ എല്ലാ നിയമങ്ങളും വ്യവസ്ഥകളും പൂര്‍ണമായി പാലിച്ചു കൊണ്ടു നിര്‍വഹിക്കാന്‍ ഹാജിമാര്‍ ശ്രദ്ധിക്കണം, പരസ്പര മുള്ള തര്‍ക്കങ്ങള്‍ ഹജ്ജിന്റെ സ്വീകര്യതയെ നഷ്ടപെടുത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഷറഫിയ ഇമ്പാല വില്ലയില്‍ ജിദ്ദ ഇസ്‌ലാമിക് സെന്ററും, ജിദ്ദ എസ്.വൈ.എസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സയ്യിദ് സഹല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച പരിപാടി ഹാജി കെ. മമ്മദ് ഫൈസി തിരൂര്‍കാട് ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ആമുഖ പ്രഭാഷണം നടത്തി. അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, മുസ്തഫ ബാഖവി ഊരകം, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, അബ്ദുല്ല കുപ്പം, അബൂബക്കര്‍ ദാരിമി ആലംപാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹുസൈന്‍ ബാഖവി അമ്മിനിക്കാട്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, സവാദ് പേരാമ്പ്ര, സി.കെ ശാക്കിര്‍, മജീദ് പുകയൂര്‍ തുങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ സ്വാഗതവും എം.സി സുബൈര്‍ ഹുദവി പട്ടാമ്പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."