ഷാർജയിൽ റോഡ് ബാരിയറിൽ കാർ ഇടിച്ച് മൂന്ന് മരണം; ഒരാൾക്ക് പരിക്ക്
ഷാർജയിൽ റോഡ് ബാരിയറിൽ കാർ ഇടിച്ച് മൂന്ന് മരണം; ഒരാൾക്ക് പരിക്ക്
ഷാർജ: ഷാർജയിലെ എമിറേറ്റ്സ് സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച മൂന്ന് പേരും അപകടത്തിൽപെട്ട ഒരാളും യുഎഇ പൗരന്മാർ ആണെന്ന് ഷാർജ പൊലിസ് അറിയിച്ചു.
ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഷാർജയിലെ എമിറേറ്റ്സ് സ്ട്രീറ്റിലാണ് സംഭവം. ഒരു ഫോർ വീൽ ഡ്രൈവ് ഉൾപ്പെട്ട അപകടത്തിന്റെ റിപ്പോർട്ട് പൊലിസിന് ലഭിച്ചു. അപകടസ്ഥലത്തേക്ക് ഉടൻ ഒരു ടീമിനെയും ആംബുലൻസിനെയും അയച്ചതായി പൊലിസ് പറഞ്ഞു. തെരുവിലെ വിളക്ക് തൂണിനുമിടയിലുള്ള തടയണയിൽ വാഹനം ഇടിച്ചാണ് മൂന്ന് പൗരന്മാർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് പൊലിസ് പറയുന്നു.
അമിതവേഗതയും പെട്ടെന്നുള്ള വളവുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും റോഡിൽ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."