ക്രിസ്ത്യന്‍ പുരോഹിതരുടെ ലൈംഗിക പീഡനം പ്രത്യേകം അന്വേഷിക്കണമെന്ന് ആര്.എസ്.എസ് വാരിക
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പുരോഹിതരുടെ ലൈംഗിക പീഡനത്തെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് ആര്.എസ്.എസ് വാരിക പാഞ്ചജന്യ. ക്രിസ്ത്യന്‍ പള്ളികളില്‍ പുരോഹിതര്‍ വ്യാപകമായി ലൈംഗിക പീഡനം നടത്തുന്നുണ്ടെന്ന് വാരികയുടെ പുതിയ പതിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 17 ന് പുറത്തിറങ്ങുന്ന വാരികയുടെ കവര്‍ സ്റ്റോറി ഇതേകുറിച്ചാണ്. കുട്ടികളും കന്യാസ്ത്രീകളും ആഗോളതലത്തില്‍ തന്നെ പുരോഹിതരാല്‍ പീഡിപ്പിക്കപ്പെടുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ഇത്തരം പീഡനങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തണം. 1950 നും 2020 നും ഇടയില്‍ മൂന്നുലക്ഷം കുട്ടികള്‍ ഫ്രാന്‍സില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും 3,000 പുരോഹിതര്‍ ഈ സംഭവത്തില്‍ പ്രതികളാണെന്നും വാരിക പറയുന്നു. ഇന്ത്യയില്‍ ജാര്‍ഖണ്ഡ്, കേരളം എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍ കൂടുതല്‍. ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളില്‍ നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വഞ്ചിച്ചും നിര്‍ബന്ധിച്ചും സഭ സ്വന്തമാക്കുകയാണെന്നും പാഞ്ചജന്യ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."