ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ വന്നേക്കില്ല; അഭിപ്രായവുമായി നിതിന്‍ ഗഡ്ക്കരി
ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണങ്ങള്‍ ലോകമെങ്ങും തകൃതിയായി മുന്നോട്ട് പോകുകയാണ്. ചിലയിടങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഡ്രൈവറുടെ സഹായം ഇല്ലാതെ ഓടാന്‍ കഴിയുന്ന കാറുകള്‍ വിപണിയിലേക്കും അവതരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് ഇത്തരം കാറുകള്‍ എന്നെത്തുമെന്ന കാര്യത്തില്‍ ഇതുവരേക്കും സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല.എന്നാല്‍ ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്തകാലത്തൊന്നും പുറത്തിറങ്ങില്ല എന്ന സൂചനകളാണ് റോഡ് ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്ക്കരി നല്‍കുന്നത്.ഐഐഎം നാഗ്പൂറിന്റെ ആഭിമുഖ്യത്തില്‍ സീറോ മൈല്‍ സംവാദില്‍ ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന റോഡ് സുരക്ഷാ ആശങ്കകളെ അഭിസംബോധന ചെയ്യവെയാണ് ഗഡ്കരി ഈ വാദം ഉന്നയിച്ചത്.
ഡ്രൈവിങ് ഉപജീവനമായി സ്വീകരിച്ചവരുടെ തൊഴില്‍ സംരക്ഷിക്കുന്നതിന്റേയും സുരക്ഷാ കാരണങ്ങളുടേയും ഭാഗമായാണ് ഡ്രൈവറില്ലാ കാറുകളോട് അകലം പാലിക്കാന്‍ രാജ്യം തീരുമാനിച്ചിരിക്കുന്നതെന്നാണ് ഗഡ്ക്കരി അഭിപ്രായപ്പെടുന്നത്.ഹൈവേകളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ കുറയ്ക്കുക, ഉയര്‍ന്ന പിഴ ചുമത്തുക, ഹൈഡ്രജന്‍ ഓടുന്ന കാറുകള്‍ക്ക് നൂതന സാങ്കേതികവിദ്യ സ്വീകരിക്കുക, ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുക തുടങ്ങിയവക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അഭിപ്രായപ്പെട്ട ഗഡ്ക്കരി,ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ നിര്‍ബന്ധമാക്കുന്നതും ഹൈവേകളില്‍ കൂടുതല്‍ കാര്യക്ഷമമായ ടോള്‍ പിരിവിനായി ഫാസ്ടാഗ് ഏര്‍പ്പെടുത്തുന്നകതും വിജയകരമായി പൂര്‍ത്തിയാക്കി എന്നും അഭിപ്രായപ്പെട്ടു.
Content Highlights:Gadkari again says will not allow autonomous cars in India
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."