യുഎഇയില്‍ ഏറ്റവുമധികം ശമ്പളമുള്ള ജോലി ഏതെന്ന് അറിയാം
ദുബൈ:ലോകത്ത് ദിനംപ്രതി തോഴിൽ മേഖലയിലെ മത്സരം വർദ്ധിച്ചു വരികയാണ് അതുപോലെ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ലോക തൊഴില്‍ വിപണിയും. ഇക്കാര്യത്തില്‍ വളരെ മുന്നേ സഞ്ചരിക്കുകയാണ് യുഎഇ. ഭാവികാലത്ത് ജോലി ഒഴിവുകള്‍ കൂടുതല്‍ ഏത് മേഖലയിലായിരിക്കുമെന്നും തൊഴിലന്വേഷകര്‍ അറിഞ്ഞിരിക്കുകയും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും അനിവാര്യമാണ്.
ദുബൈയില്‍ ഇപ്പോള്‍ ഏറ്റവുമധികം ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്ന ജോലികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ അഥവാ നിര്‍മിതബുദ്ധി), മെഷീന്‍ ലേണിങ്, ഡിജിറ്റല്‍ മാറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണെന്ന് കരിയര്‍ ഗൈഡന്‍സ്, റിക്രൂട്ടിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
അനലിസ്റ്റുകള്‍, സൈബര്‍ സുരക്ഷാ വിദഗ്ധര്‍, വെബ് ഡെവലപ്പര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, ഗവേഷകര്‍ തുടങ്ങിയ ജോലികള്‍ക്ക് അടുത്ത കുറച്ചുകാലത്തേക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാവും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റുകള്‍ക്ക് പ്രതിമാസം ശരാശരി 20,000 ദിര്‍ഹം ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്നു. ദുബൈയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള ജോലികളിലൊന്നാണിത്. 19,700 ദിര്‍ഹം മുതല്‍ 35,000 ദിര്‍ഹം വരെ കഴിവിനനുസരിച്ച് ലഭിക്കും. IBM, Siemens, Google AI തുടങ്ങിയ വന്‍കിട കമ്പനികള്‍ ഈ മേഖലയില്‍ മികച്ച ആളുകളെ തിരയുകയാണ്. എഐ രംഗത്ത് വലിയ ശ്രദ്ധകൊടുക്കുന്നതിനാല്‍ ദുബൈയില്‍ കൂടുതല്‍ കാലം ഇതുതന്നെയായിരക്കും സ്ഥിതി.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റുകള്‍ക്ക് പ്രതിമാസം ശരാശരി 14,000 ദിര്‍ഹം ശമ്പളമുണ്ട്. ദുബായ് ബിസിനസുകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിനാല്‍ 8,000 ദിര്‍ഹം മുതല്‍ 17,000 ദിര്‍ഹം വരെ ലഭിക്കുന്നു. എഐ പോലെ ഇതും വളര്‍ന്നുവരുന്ന മേഖലയായതിനാല്‍ ഇനിയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അപ്ഗ്രേഡ് ഡിജിറ്റല്‍, ചാര്‍ട്ടര്‍ഹൗസ് മിഡില്‍ ഈസ്റ്റ് തുടങ്ങിയ കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തിരയുന്നു.
ദുബൈയില്‍ മികച്ച ശമ്പളം ലഭിക്കുന്ന മറ്റൊരു തസ്തികയാണ് സൈക്കോളജിസ്റ്റ്. ആളുകള്‍ക്കും കുടുംബങ്ങള്‍ക്കും നല്ല നിലവാരമുള്ള ചികിത്സകള്‍ നല്‍കാന്‍ ദുബായിലെ പല മാനസികാരോഗ്യ, വെല്‍നസ് സെന്ററുകളിലും ക്ലിനിക്കല്‍, കൗണ്‍സിലിങ് സൈക്കോളജിസ്റ്റുകള്‍ ആവശ്യമായതിനാല്‍ ഈ വിദഗ്ധര്‍ക്ക് ആവശ്യക്കാരേറെയാണ്. ദുബൈയിലെ സൈക്കോളജിസ്റ്റുകള്‍ക്ക് 18,000 ദിര്‍ഹം മുതല്‍ 27,600 ദിര്‍ഹം വരെ ശമ്പളം ലഭിക്കും. മാനസികാരോഗ്യം ശ്രദ്ധിക്കുന്നതില്‍ നഗരത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി കാണാം.
ദുബൈയില്‍, പേഴ്‌സണല്‍, പ്രൊഫഷണല്‍ കോച്ചുകള്‍ക്കും മികച്ച ശമ്പളം ലഭിക്കുന്നു. നഗരവാസികള്‍ വ്യക്തിപരവും ജോലി സംബന്ധമായതുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായം തേടുന്നു. 11,000 ദിര്‍ഹം മുതല്‍ 27,500 ദിര്‍ഹം വരെ മാസം സമ്പാദിക്കാം.
ദുബൈയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന മറ്റൊരു ജോലിയാണ് മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ സ്റ്റാഫ്. യുഎഇയില്‍ നിരവധി മെഡിക്കല്‍ സെന്ററുകളും ജോലി സ്ഥലങ്ങളുമുണ്ട്. അവര്‍ക്ക് നഴ്‌സുമാരും ഡോക്ടര്‍മാരും ആവശ്യമാണ്. നഴ്സുമാര്‍ക്ക് 9,000 ദിര്‍ഹം മുതല്‍ 26,000 ദിര്‍ഹം വരെ സമ്പാദിക്കാം. ഡോക്ടര്‍മാര്‍ക്ക് 16,800 ദിര്‍ഹം മുതല്‍ 70,000 ദിര്‍ഹം വരെയോ അതിലധികമോ സമ്പാദിക്കാം. എന്‍എംസി ഹെല്‍ത്ത്, സബ്ലൈം ഹോംകെയര്‍, മെഡിക്ലിനിക് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഈ മേഖലയില്‍ ആളുകളെ നിയമിക്കുന്നു. മികച്ച ആരോഗ്യ പരിരക്ഷ നല്‍കുന്നതില്‍ യുഎഇ ശ്രദ്ധചെലുത്തുന്നു. ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും നല്ല ശമ്പളമുണ്ട്.
അധ്യാപകര്‍, ഹോസ്പിറ്റാലിറ്റി മാനേജര്‍മാര്‍, ടൂറിസം പ്രൊഫഷണലുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, എഞ്ചിനീയര്‍മാര്‍, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍, ബിസിനസ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റുകള്‍, ഉപയോക്തൃ ഇന്റര്‍ഫേസ് ഡിസൈനര്‍മാര്‍, ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍മാര്‍ തുടങ്ങിയ തസ്തികകള്‍ക്കും മികച്ച ശമ്പളമാണ് ദുബൈയില്‍ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."