മദ്യനയ അഴിമതിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കെജ്രിവാളിനോട് ഇഡി
ന്യൂഡല്‍ഹി: വിവാദ മദ്യനയ അഴിമതിക്കേസില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി വീണ്ടും നോട്ടിസ് അയച്ചു. രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കെജ്രിവാളിനോട് ഇഡി ആവശ്യപ്പെടുന്നത്. നേരത്തെ നവംബര്‍- 2ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അരവിന്ദ് കെജ്രിവാളിനോട് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മദ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെജ്രിവാള് ഇഡിയെ അറിയിച്ചിരുന്നു.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്നും പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നും അരവിന്ദ് കെജ്രിവാള് ആരോപിച്ചിരുന്നു. നോട്ടിസ് പിന്‍വലിക്കണമെന്നും കേജ്രിവാള് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ കേജ്രിവാളിനെ സിബിഐ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. 56 ചോദ്യങ്ങള്‍ തന്നോട് ഇഡി ചോദിച്ചതായും എന്നാല്‍ അതെല്ലാം വ്യാജമാണെന്നും അരവിന്ദ് കെജ്രിവാള് പ്രതികരിച്ചിരുന്നു.
കേസില്‍ എഎപി മുതിര്‍ന്ന നേതാക്കളും കെജരിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരുമായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മദ്യനയ അഴിമതിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേജ്രിവാളിനോട് ഇഡി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."