മഴക്കാല യാത്ര ഏറെ കരുതലോടെ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
കാലം തെറ്റിയ നേരത്തെത്തിയ പെരുമഴ. ഈ മഴക്കാലത്തെ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ കുറച്ചൊന്നുമല്ല. മഴക്കാലത്ത് പല റോഡുകളുടെയും അവസ്ഥ വളരെ മോശമാകും. ശദ്ധിക്കാതെയുള്ള ചീറിപ്പായലുമൂലം നിരവധി അപകടങ്ങളാണുണ്ടാകുന്നത്.
കാല്‍നടയാത്രക്കാരും വാഹനത്തില്‍ സഞ്ചരിക്കുന്നവരും ഒരേ പോലെ അപകടത്തില്‍ പെടും. മഴക്കാലത്ത് യാത്രകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രമാക്കുക. അനാവശ്യ യാത്രകള്‍ അപകടം വിളിച്ചുവരുത്തും. ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ റെയിന്‍ കോട്ട് കൃത്യമായി ധരിക്കണം. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
- റോഡില്‍ രൂപപ്പെടുന്ന വലിയ കുഴികള്‍ അപകടം വിളിച്ചുവരുത്തും.വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുകൂടി വാഹനം വേഗതകുറച്ച് ഓടിക്കുക. പരമാവധി മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുക
- യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന റോഡുകളുടെ നിലവാരത്തെക്കുറിച്ച് മുന്‍ധാരണ ഉണ്ടാകുന്നത് നല്ലതാണ്. അതിനനുസരിച്ച് വേഗത കുറച്ച് വാഹനം ഓടിക്കുക
- വലിയ വാഹനങ്ങള്‍ക്ക് തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക.ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തും. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്.
- റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുന്നു. അതുകൊണ്ട് പരാമാവധി പതുക്കെ വാഹനം ഓടിക്കുക.
- വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്‌ലൈറ്റ് സഹായിക്കും.
- ടയറിന്റെ നിലവാരം പരിശോധിക്കണം.
- ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് യാത്ര തുടങ്ങുന്നതിന് മുന്‍പേ പരിശോധിക്കണം.
- മഴക്കാലത്ത് പുറത്തേക്ക് നേരെ ഇറങ്ങുക. നേരത്തെ ഇറങ്ങാതിരുന്നാല്‍ അമിത വേഗതയെത്തന്നെ ആശ്രയിക്കേണ്ടി വരും. അത് അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യും.
- റോഡിലുള്ള മാര്‍ക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കണം. പെയ്ന്റ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് കുറവായതിനാല്‍ അപകടം പറ്റിയേക്കാം.
സ്വന്തം ജീവനോളം തന്നെ വില നിരത്തിലെ മറ്റു യാത്രക്കാര്‍ക്കും നല്‍കുക. നിങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടല്ലാതെയും അപകടത്തില്‍പ്പെട്ടേക്കാം.സുരക്ഷിതരായിരിക്കുക, മഴക്കാലത്ത് വേഗത കുറച്ച് യാത്ര ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."