HOME
DETAILS

തങ്ങളുടെ കാലിനു കീഴെ ഹമാസ് തുരങ്കം നിര്‍മിച്ചതറിയാതെ ഇസ്‌റാഈല്‍!; എങ്ങിനെ ഇവരിത് തീര്‍ത്തെന്ന് അതിശയിച്ച് ലോകത്തിലെ ഏറ്റവും 'കരുത്തരായ' സൈന്യം

  
backup
December 19 2023 | 07:12 AM

biggest-hamas-tunnel-with-4-km-long-network-found-under-gaza

തങ്ങളുടെ കാലിനു കീഴെ ഹമാസ് തുരങ്കം നിര്‍മിച്ചതറിയാതെ ഇസ്‌റാഈല്‍!; എങ്ങിനെ ഇവരിത് തീര്‍ത്തെന്ന് അതിശയിച്ച് ലോകത്തിലെ ഏറ്റവും 'കരുത്തരായ' സൈന്യം

ഗസ്സ സിറ്റി: ഇസ്റാഈല്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 400 മീറ്റര്‍ ദൂരെ അതായത് ഒരു 1300 അടി ദൂരത്തില്‍. നാല് കിലോമീറ്റര്‍ നീളമുള്ള, ചെറു വാഹനങ്ങള്‍ക്ക് വരെ കടന്നു പോവാന്‍ കഴിയുന്ന, വൈദ്യുതി, ഡ്രെയിനേജ്, വെന്റിലേഷന്‍, ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനങ്ങള്‍, റെയിലുകള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ഹമാസിന്റെ തുരങ്കം. ആശയക്കുഴപ്പത്തിലാണ് ഇസ്റാഈല്‍. ഒരൊച്ച പോലും കേള്‍പ്പിക്കാതെ എങ്ങനെ സാധിച്ചെടുത്തു ഇവന്‍മാരിതെന്ന്.

ഇസ്റാഈല്‍ പ്രതിരോധ മന്ത്രി തന്നെ ഈ ടണലിനെ കുറിച്ച് ആശയക്കുഴപ്പത്തിലാണ്. 'കോട്ട കെട്ടി സുരക്ഷിതമാക്കപ്പെട്ട ഈറസില്‍ നിന്ന് വെറും 400 മീറ്റര്‍ അകലെ ഈ വലിയ തുരങ്കം കുഴിച്ചത് ആരാണ്? എത്ര വര്‍ഷമെടുത്തിട്ടുണ്ടാവും? അവരുടെ ശബ്ദം നമ്മള്‍ എങ്ങനെ കേള്‍ക്കാതെ പോയി? നമ്മള്‍ കാണാതെ എത്ര ടണ്‍ മണലാണ് അവര്‍ പുറത്തെടുത്തത്? എത്രയോ പോരാളികള്‍ രാവും പകലും വിശ്രമമില്ലാതെ അവിടെ പ്രവര്‍ത്തിച്ചു. എത്ര, എത്ര, എത്ര?' പ്രതിരോധ മന്ത്രി ഗാലന്റ് ചോദിക്കുന്നു. ഈ തുരങ്കത്തിന്റെ വിജയമാണ് ഒക്ടോബര്‍ 7 എന്ന വലിയരഹസ്യത്തിന്റെ താക്കോല്‍ എന്നും പ്രതിരോധ മന്ത്രി പറഞ്ഞു വെക്കുന്നു.

ഞായറാഴ്ചയാണ് ഹമാസിന്റെ തുരങ്കം കണ്ടെത്തിയ വാര്‍ത്ത ഇസ്റാഈല്‍ പുറത്തു വിട്ടത്. ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കുന്ന തരത്തിലുള്ള വലിപ്പം ഉള്ള തുരങ്കമാണ് ഇത്. വൈദ്യുതി, ഡ്രെയിനേജ്, വെന്റിലേഷന്‍, ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനങ്ങള്‍, റെയിലുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട് ഇവിടെ. കോടിക്കണക്കിന് രൂപ തുരങ്ക നിര്‍മ്മാണത്തിന് ചെലവായിട്ടുണ്ടെന്നും, വര്‍ഷങ്ങളെടുത്താണ് ഇത്ര നീളത്തിലുള്ള തുരങ്കം നിര്‍മ്മിച്ചതെന്നും സൈന്യം പറയുന്നു.

നാല് കിലോമീറ്ററിലധികം ദൂരമുള്ള ടണലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറെസ് ക്രോസിംഗില്‍ നിന്ന് 400 മീറ്റര്‍ അകലെ മാറിയാണ് ഈ തുരങ്കത്തിന്റെ പ്രവേശന കവാടം. ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ സഹോദരനും, ഖാന്‍ യൂനിസ് ബറ്റാലിയന്‍ കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാറിന്റെ നേതൃത്വത്തിലാണ് ഈ തുരങ്കം നിര്‍മ്മിച്ചതെന്നും ഇസ്റാഈല്‍ പറയുന്നു. ഐഡിഎഫിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലടക്കം ഈ തുരങ്കത്തിന്റെ വീഡിയോയും സൈന്യം പങ്കുവച്ചിരുന്നു.

അതിനിടെ ഹമാസ് സൈന്യത്തിന് നല്‍കുന്ന തിരിച്ചടികള്‍ തുടരുകയാണ്.കഴിഞ്ഞ ദിവസം ഗസ്സയില്‍ നാലു സൈനികര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. ഐ.ഡി.എഫ് തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. രൂക്ഷ ആക്രമണം നടക്കുന്ന തെക്കന്‍ ഗസ്സയിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം പരുക്കേറ്റ സൈനികനാണ് മരിച്ചവരില്‍ ഒരാള്‍. മാത്രമല്ല, ഇവിടെ ഏതാനും സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഗസ്സയില്‍ ഇസ്‌റാഈലിന് ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മുന്‍ സൈനിക മേജര്‍ ജനറലും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്ന യാക്കോവ് അമിദ്രോര്‍ പറയുന്നു. തുരങ്ക ശൃംഖലക്ക് മുന്നില്‍ എന്തുചെയ്യുമെന്ന് ഒരു പിടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Nazi War Minister Gallant stands puzzled: Which men dug this huge tunnel 400 meters from Erez's fortified position? How many years did it take? How did we not hear their voice? How many tons of sand did they take out that we didn't see? How many fighters worked there day and night tirelessly? How much, how much, how much?
The success of this tunnel is the key to the great secret of October 7th.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  14 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  14 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  14 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  14 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  14 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  14 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  14 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  14 days ago