HOME
DETAILS

കനേഡിയന്‍ കുടിയേറ്റം; ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി പുതിയ നിയമം; തൊഴില്‍ നിയമത്തിലെ ഇളവുകള്‍ നീട്ടുമെന്ന് റിപ്പോര്‍ട്ട്

  
backup
December 19 2023 | 09:12 AM

canada-implement-new-job-rules-for-international-students

കനേഡിയന്‍ കുടിയേറ്റം; ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി പുതിയ നിയമം; തൊഴില്‍ നിയമത്തിലെ ഇളവുകള്‍ നീട്ടുമെന്ന് റിപ്പോര്‍ട്ട്

ഉപരിപഠനത്തിനും, തൊഴിലിനുമായി വിദേശത്തേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട നാടാണ് കാനഡ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് പ്രതിവര്‍ഷം കനേഡിയന്‍ മോഹവുമായി വിമാനം കയറുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വാടക വീടുകളിലുണ്ടായ പ്രതിസന്ധിയും, തൊഴിലില്ലായ്മയും, കുടിയേറ്റ നിയമന്ത്രണ ബില്ലുകളുമൊക്കെ കാനഡയിലേക്കുള്ള വിദ്യാര്‍ഥി കുടിയേറ്റത്തെ സാരമായി ബാധിച്ചിരുന്നു.

അതില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കുള്ള തൊഴില്‍ സമയം വെട്ടിച്ചുരുക്കാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ തീരുമാനം വലിയ ആശങ്കയോടെയാണ് വിദ്യാര്‍ഥികള്‍ കണ്ടത്. പണ്ടുണ്ടായിരുന്ന ആഴ്ച്ചയില്‍ 20 മണിക്കൂര്‍ തൊഴില്‍ സമയമെന്ന നിയമം വിദ്യാര്‍ഥികള്‍ക്കിടയില്‍ വീണ്ടും നടപ്പിലാക്കുമെന്നായിരുന്നു കാനഡ പ്രഖ്യാപിച്ചത്. ഇതോടെ പാര്‍ട്ട് ടൈം ജോലിയെടുത്തും, സേവിങ്‌സ് നടത്തിയും പഠന ചെലവ് കണ്ടെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.

ആശ്വാസമായി പുതിയ നീക്കം
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം പഴയ തൊഴില്‍ നിയമം ഉടനെയൊന്നും നടപ്പിലാക്കില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ച്ചയിലെ തൊഴില്‍ പരിധിയില്‍ ഇപ്പോഴുള്ള ഇളവുകള്‍ 2024 ഏപ്രില്‍ വരെ നീട്ടാനാണ് പുതിയ തീരുമാനം. ഈ വര്‍ഷം ഡിസംബറോടെ തൊഴില്‍ സമയം 20 മണിക്കൂറാക്കി കുറയ്ക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ കാനഡയിലെ വിദ്യാര്‍ഥി സംഘടനകളില്‍ നിന്നടക്കം വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. വര്‍ധിച്ച് വരുന്ന ട്യൂഷന്‍ ഫീസും, മറ്റ് ചെലവുകളും വഹിക്കാന്‍ കൂടുതല്‍ ജോലി സമയം വേണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ഇതുകൂടി പരിഗണിച്ചാണ് ആഴ്ച്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ തൊഴിലെടുക്കാനുള്ള അനുമതി നീട്ടുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 2024 ഏപ്രില്‍ 30 വരെ താത്കാലിക ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകുമെന്നാണ് ഇമിഗ്രേഷന്‍, അഭയാര്‍ഥി, പൗരത്വ മന്ത്രി മാര്‍ക്ക് മില്ലര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കാനഡയിലെ തൊഴില്‍ സമയ പരിധി
കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് വര്‍ധിച്ച് വരുന്ന ജീവിതച്ചെലവുകള്‍ പരിഹരിക്കാനുള്ള മികച്ച ഉപാധിയാണ് പാര്‍ട്ട് ടൈം ജോലികള്‍. പലരും ട്യൂഷന്‍ ഫീ, താമസം, ഭക്ഷണം, യാത്ര എന്നിവയ്ക്ക് പണം കണ്ടെത്തുന്നത് തന്നെ ഇത്തരത്തില്‍ പണിയെടുത്ത് പണം കണ്ടെത്തിയാണ്.

യഥാര്‍ഥത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള തൊഴില്‍ പരിധി ആഴ്ച്ചയില്‍ 20 മണിക്കൂറാണ്. എന്നാല്‍ 2022 നവംബറില്‍ ഒരു പരീക്ഷണമെന്ന നിലയില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഈ സമയ പരിധി എടുത്ത് കളയുകയും, ആഴ്ച്ചയില്‍ 40 മണിക്കൂര്‍ ജോലിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. കാനഡയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ 2023 അവസാനത്തോടെ ഈ പരിധി 20 മണിക്കൂറെന്ന പഴയ നിയമത്തിലേക്ക് മാറ്റുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. കാനഡയിലേക്കുള്ള വിദേശ വിദ്യാര്‍ഥി കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. നിലവില്‍ 80 ശതമാനത്തിലധികം അന്തര്‍ദേശീയ വിദ്യാര്‍ഥികളും ആഴ്ച്ചയില്‍ 20 മണിക്കൂറിലധികം തൊഴിലെടുക്കുന്നവരാണ്. സമയ പരിധി നീട്ടിയത് പല വിദ്യാര്‍ഥികള്‍ക്കും ആശ്വാസം പകരുന്ന കാര്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago