സാംസങ് ഫോണ്‍ ഉപയോഗിക്കുന്നവരാണോ?..സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
സാംസങ് ഫോണ്‍ ഉപയോഗിക്കുന്നവരാണോ?
സാംസങ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 11,12,13,14 എന്നിവ അടിസ്ഥാനമാക്കിയുള്ള സാംസങ് ഫോണുകളെ ബാധിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയാണ് മുന്നറിയിപ്പ്.
നിയന്ത്രണങ്ങള്‍ മറികടന്ന് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും മറ്റും ഹാക്കര്‍മാരെ സഹായിക്കാനും കഴിയുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഫോണിലുണ്ടെന്നാണ് സൂചന.
സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് (knox) ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്‌സസ്, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങള്‍, എആര്‍ ഇമോജി ആപ്പിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഈ ഫോണുകള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം സാംസങ് 11, 12,13, 14 വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് സെക്യൂരിറ്റി സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ ചെയ്യണം. ഇതിലൂടെ ഫോണ്‍ സുരക്ഷിതമാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."