മസ്‌കത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച് സലാം എയര്‍
മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ നിന്ന് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച് സലാം എയര്‍ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്. എല്ലാ ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കത്തിലേക്ക് പുറപ്പെടും.
ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയര്‍ നേരത്തേ ഇന്ത്യയിലെ തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ലഖ്നൗ, ജയ്പൂര്‍ എന്നീ വിമാനത്താവളങ്ങളിലേക്ക് മസ്‌കത്തിൽ നിന്ന് സര്‍വീസ് നടത്തിയിരുന്നു. വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ റൂട്ടില്‍ നിന്ന് പിന്‍വാങ്ങിയ സലാം എയര്‍ ഈ സര്‍വീസുകള്‍ ഡിസംബറില്‍ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഫ്രാങ്ക്ഫര്‍ട്ട്, സിംഗപ്പൂര്‍, കൊളംബോ, റാസല്‍ ഖൈമ തുടങ്ങിയ സ്ഥലങ്ങളിലേക്കും സലാം എയര്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഹൈദരാബാദിനെയും മസ്‌കത്തിലെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാനം ഈ വിപുലീകരണ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ്.
അടുത്തിടെ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുംബൈ-ദമാം, ഹൈദരാബാദ്-ദമ്മാം എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. 2024 ജനുവരി 19ന് ഈ റൂട്ടുകളിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
മസ്‌കത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സലാം എയറിന് ഇവിടെ നിന്ന് മറ്റ് ഗള്‍ഫ് സെക്ടറുകളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളുണ്ട്. അതുകൊണ്ടുതന്നെ ഇതര ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും സലാം എയറിന്റെ സര്‍വീസുകള്‍ ഉപകാരപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."