HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധിയിലും വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍
backup
October 13 2021 | 01:10 AM
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കുമിടയില്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ടെന്‍ഡര്‍ വിളിച്ച് സര്‍ക്കാര്‍. കേരള പൊലിസിനു വേണ്ടി ഒന്‍പതു പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എന്ജിന് ഹെലികോപ്റ്ററിനാണ് പുതിയ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.
കൊവിഡ് ഒന്നാം തരംഗത്തില്‍ 2020 ഏപ്രിലിലാണ് ഡല്‍ഹി പവന്‍ഹംസ് കമ്പനിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ആദ്യം വാടകയ്ക്കെടുത്തത്. പൈലറ്റ് ഉള്‍പ്പടെ മൂന്ന് ജീവനക്കാരുള്ള, 11 സീറ്റുള്ള ഇരട്ട എന്ജിന് ഹെലികോപ്റ്ററായിരുന്നു ഇത്. ഹെലികോപ്റ്ററിന്റെ മാസവാടക ഇനത്തില്‍ മാത്രം 21.64 കോടി രൂപയും പാര്‍ക്കിങ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപയും ചെലവായെന്ന് കാണിക്കുന്ന വിവരാവകാശ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപറേഷന് ഉപയോഗിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലിസിന് കൃത്യമായ ഉത്തരമില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ആകെ ചെലവായത് 22,21,51,000 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."