HOME
DETAILS

മവാസി ഫലസ്​തീനികളുടെ ഓഷ്‌വിറ്റ്സോ?

  
backup
December 20 2023 | 01:12 AM

is-mawazi-the-auschwitz-of-palestinians

ജർമനിയിൽ നാസികൾ ജൂതർക്കെതിരേ നടത്തിയ കൂട്ട വംശഹത്യയെ കുറിച്ച് ‘ഹോളോകാസ്​റ്റ്' എന്ന പേരിൽ പഠനാർഹമായ പുസ്​തകമെഴുതിയ ലോറൻസ്​ റീസ്​ ( Laurance Rees ) ആമുഖത്തിൽ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒരു വംശത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്യുന്ന ഒരു ഭീകരാവസ്ഥ എങ്ങനെ ഭൂമുഖത്ത് സംജാതമായി? ഒരു ജനസമൂഹത്തെ അടിപടലം ഉന്മൂലനം ചെയ്യുന്നതിന് എന്ത് കാരണമാണ് നാസികൾക്ക് ലോകത്തോട് പറയാനുണ്ടായിരുന്നത്? ഏത് മാർഗമുപയോഗിച്ചും ദശലക്ഷക്കണക്കിന് സ്​ത്രീ-പുരുഷന്മാരെയും കുഞ്ഞുങ്ങളെയും ഗ്യാസ്​ ചേംബറിലിട്ടും വെടിവച്ചും പട്ടിണിക്കിട്ടും മറ്റു കൈരാതങ്ങൾക്ക് ഇരയാക്കിയും എന്തിനാണ് നാസികൾ കൊന്നുതീർത്തത്? ... ഹോളോകാസ്റ്റ് ലോകചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരവും ജുഗുപ്സാവഹുമായ ക്രൂരകൃത്യമാണ്. അതങ്ങനെ സാധിച്ചുവെന്ന് ആഴത്തിൽ അന്വേഷിച്ചുമനസസ്സിലാക്കാൻ ശ്രമിച്ചത് ഭൂമുഖത്ത് അത്തരത്തിലുള്ള വംശഹത്യഇനി ആവർത്തിക്കാൻ പാടില്ല എന്ന ചിന്തയോടെയാണ്.’’ – ഞെട്ടിക്കുന്ന ആ കൂട്ട നരഹത്യയുടെ ഓർമകൾ എട്ട് പതിറ്റാണ്ടിനു ശേഷവും പച്ചയായി നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുമ്പോഴാണ് ഫലസ്​തീനികൾ ഗാസ മുനമ്പിൽ ലോകം കൺതുറന്നുനോക്കിനിൽക്കെ മറ്റൊരു വംശഹത്യക്ക് നിന്നുകൊടുക്കേണ്ടിവന്നത്. ഗ്യാസ്​ ചേംബറുകൾക്കും ഗില്ലറ്റിനുകൾക്കും പകരം സ്​മാർട്ട് ബോംബുകളും മിസൈലുകളും ടാങ്കുകളുമാണ് ഉപയോഗിക്കുന്നതെന്ന വ്യത്യാസം മാത്രം.
ജർമനി എന്ന നാസി സാമ്രാജ്യം ഒറ്റക്കാണ് ജൂതവംശഹത്യക്ക് നേതൃത്വം നൽകിയതെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ആയുധശക്തികളായ അമേരിക്കയും ബ്രിട്ടനുമടക്കം ഫലസ്​തീനികളെ കൊന്നൊടുക്കാൻ ആയുധങ്ങളും വെടിക്കോപ്പുകളും നൽകി ഇസ്റാഈലിൻ്റെ യജമാന സ്ഥാനത്തുണ്ട് എന്നത് ജെനോസൈഡുകളുടെ പുതിയ ചരിത്രം കുറിച്ചിടുന്നു. ഫലസ്​തീനികളെ മാത്രമല്ല, അവരുടെ ചരിത്രവും സംസ്​കാരവും സ്വത്വവും ഭൂമുഖത്തുനിന്ന് പൂർണമായും വിപാടനം ചെയ്യുന്ന അതിക്രൂരമായ കൾച്ചറൽ ജെനോസൈഡ് അതിദ്രുതം പൂർത്തിയാക്കുമ്പോൾ അത് കണ്ടിരിക്കാനാണ് നാഗരിക ലോകത്തിൻ്റെ തലവിധി. ഫലസ്​തീനികളുടെ സംസ്​കാരവും പൈതൃകവും വിളിച്ചുപറയുന്ന മുഴവൻ നിർമിതികളും ഗസ്സയുടെ മണ്ണിൽനിന്ന് പിഴുതെറിഞ്ഞ് ധൂമപടലങ്ങളാക്കിക്കഴിഞ്ഞു. 2023 ഒക്ടോബർ 7ന് ശേഷം ഡിസംബർ 15വരെ 57 ഫലസ്​തീൻ മാധ്യമപ്രവർത്തകരെയാണ് സയണിസ്റ്റ് സൈന്യം വകവരുത്തിയത്.


അൽ മവാസിയിലേക്ക്
തുരത്തുമ്പോൾ
23ലക്ഷം മനുഷ്യർ ഇതുവരെ തിങ്ങിത്താമസിച്ച ഗസ്സ മുനമ്പിലെ 85ശതമാനം ആവാസകേന്ദ്രങ്ങളും ഇസ്റാഈൽ സൈന്യം ഒരിക്കലും പുനർനിർമിക്കാൻ സാധിക്കാത്തവിധം തകർത്തുകഴിഞ്ഞു. പിറന്ന മണ്ണും കിടന്നുറങ്ങിയ കുടിലും വിട്ടുപോകാൻ മനസ്സുവരാത്ത അഭയാർഥികൾ. താക്കീതുകൾക്കും ഭീഷണികൾക്കുമിടയിലും യുദ്ധവിമാനങ്ങളുടെ ഇരമ്പലുകളും മിസൈലുകളുടെ ബോംബുകളുടെ ഘോരശബ്ദവും വകവയ്ക്കാതെ തിരിച്ചുവന്ന് നോക്കുമ്പോൾ കാണുന്നത് കോൺക്രീറ്റ് കൂമ്പാരങ്ങൾ മാത്രം. പ്രിയപ്പെട്ട പിഞ്ചോമനകളും ഇതുവരെ ജീവിതത്തിനു അർഥം പകർന്ന കൂടപ്പിറപ്പുകളും കൂട്ടാളികളുമൊക്കെ മരിച്ചുവീണ രക്തംപുരണ്ട മണ്ണ് ഇനി ഒരിക്കലും ജീവിതയോഗ്യമല്ല എന്ന പരമാർഥം അംഗീകരിക്കാൻ എന്നിട്ടും അവർ തയാറാവുന്നില്ല. ഗസ്സ നഗരത്തിൽനിന്ന് തുടങ്ങിയ കൊടിയ ആക്രമണങ്ങൾ തെക്ക് ഖാൻ യൂനുസും കടന്ന് തെക്കോട്ടേക്ക് വ്യാപിക്കുമ്പോൾ ആട്ടിത്തെളിയിക്കപ്പെടുന്ന ഫലസ്​തീനികൾ റഫ അതിർത്തി കടന്ന് ഫലസ്​തീൻ പൗരത്വം നഷ്​ടപ്പെടാൻ തയാറാവുന്നില്ല. 1948ലെ ‘നക്ബയിൽ (ഇസ്റാഈലികളാൽ ആട്ടിയോടിക്കപ്പെട്ട ദുരന്തം) അഭയാർഥികളായി മാറി ഗാസ മുനമ്പിൽ ജീവിതമുറപ്പിച്ചവരാണിവർ. ഒന്നുകിൽ റഫ കടന്ന് ഗോലാൻ കുന്നുകളിലേക്ക് അല്ലെങ്കിൽ ഗാസയുടെ തെക്കേ മൂലയിൽ ഒരു കി.മീറ്റർ മാത്രം വീതിയും 14 കി.മീറ്റർ നീളവുമുള്ള അൽ മവാസി എന്ന ചെറിയൊരു ബദുവിൽ പട്ടണത്തിലേക്ക്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൻ്റെ പകുതി വരുന്ന പ്രദേശത്തേക്കാണ് ഖാൻ യൂനുസിലെ 18ലക്ഷം മനുഷ്യരോട് നീങ്ങാൻ ഇസ്റാഈൽ ആജ്ഞാപിക്കുന്നത്.


1940കളിൽ ഹിറ്റ്​ലർ യഹൂദരോട് ഓഷ്വിറ്റ്സിലേക്ക് പലായനം ചെയ്യാൻ ആജ്ഞാപിച്ചത് പോലെ. 2005ൽ നെതന്യാഹുവിൻ്റെ മുൻഗാമി ഏരിയൽ ഷാരോൺ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നത് വരെ ഇസ്റാഈലി കുടിയേറ്റക്കാരെ കൊണ്ട് ചുറ്റപ്പെട്ട ഒരു പ്രദേശമാണിത്. മവാസിലെത്തുന്നവർക്ക് സഹായമെത്തിക്കാൻ അന്താരാഷ്ട്ര ഏജൻസികളെ ചുമതലയേൽപ്പിക്കുമെന്ന ഇസ്റാഈലി ഉദ്യോഗസ്ഥരുടെ ഭാഷ്യത്തോട് അനുകൂല നിലപാടല്ല ലഭിക്കുന്നത്. ഗാസയിൽ തന്നെ സുരക്ഷിത മേഖല ഒരുക്കുന്നതിൽ തങ്ങൾ പങ്കാളികളാവില്ല എന്നാണ് 18 യു.എൻ ഏജൻസികളും എൻ.ജി.ഒകളും നൽകിയ മറുപടി.


ലോകാരോഗ്യ സംഘടനയുടെ ഡയരക്ടർ ജനറൽ പറഞ്ഞത്, അൽ മവാസി എന്നത് 'ദുരന്തത്തിനുള്ള ചേരുവകൾ ’ എന്നാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഇത്രയും ഇടുങ്ങിയ ഭാഗത്ത് ഇത്രയേറെ ആളുകളെ ഞെക്കിഞെരുക്കി തള്ളുക എന്നത് ഇതിനോടകം തന്നെ ആരോഗ്യപരമായി അപകടവക്കിൽ നിൽക്കുന്നവരെ കൂടുതൽ അപായത്തിലേക്ക് തള്ളിവിടുമെന്നാണ്. പ്രാഥമിക ആരോഗ്യ സംവിധാനങ്ങളോ ആവശ്യത്തിന് വെള്ളമോ കൃഷിയോ ഇല്ലാത്ത ഈ ഉപയോഗശൂന്യമായ ഭൂമിയിൽ ചിലപ്പോൾ കാലാവസ്ഥ മൈനസ്​ 4 ഡിഗ്രിക്കും താഴെയായിരിക്കും. 48ൽ പടിഞ്ഞാറെ കരയിൽനിന്ന് പിഴുതെറിയപ്പെട്ട ജനം ഇസ്റാഈലി കൈരാതങ്ങൾക്ക് ഇരയായതിൻ്റെ പേരിൽ വീണ്ടും അഭയാർഥികളും അശരണരുമായി മാറുമ്പോൾ, ആത്മവീര്യം കെടാത്ത ഫലസ്​തീൻ്റെ മക്കൾ നെതന്യാഹുവിൻ്റെ ഹീനഗൂഢ പദ്ധതികൾക്ക് നിന്നുകൊടുക്കുമെന്ന് ആരും കരുതുന്നില്ല. കൊടിയ പീഢനം സഹിക്കവയ്യാതെ, മരണ ഭയം മൂലം ഫലസ്​തീൻ വിട്ടുപോയി വിവിധ രാജ്യങ്ങളിൽ ഗൾഷോമുകളായി കഴിയുന്ന ഫലസ്​തീനികൾക്ക് ജന്മനാട്ടിലേക്ക് ഒരിക്കലും തിരിച്ചുവരാൻ സാധ്യമല്ല എന്ന പരമാർഥം ലോകം മനഃപൂർവം വിസ്​മരിക്കുന്നു. അതുകൊണ്ട് തന്നെയാണ് സയണിസ്റ്റ് നിഷ്ഠൂരതയുടെ പാരമ്യം കാണേണ്ടിവന്നിട്ടും ഫലസ്​തീൻ മണ്ണല്ലാതെ മറ്റൊരിടത്തെ കുറിച്ച് ഇസ്റാഈലിൻ്റെ താണ്ഡവങ്ങൾ മുഴുവൻ ഏറ്റുവാങ്ങുന്ന ജനതക്ക് ചിന്തിക്കാൻ സാധിക്കാത്തത്. ഗാസ മുനമ്പിൻ്റെ ഭാവിയെ കുറിച്ച് നെതന്യാഹു എന്തൊക്കെയോ ഗൂഢപദ്ധതികൾ മനസ്സിൽ കണ്ടുവച്ചിട്ടുണ്ട്.


യജമാനന്മാരായ അങ്കിൾ സാമിന് പോലും അംഗീകരിക്കാൻ പറ്റാത്ത പദ്ധതിയാണതെന്ന് നെതന്യാഹുവിന് അറിയാം. തച്ചുതകർക്കപ്പെട്ട ഗാസ, ഖാൻ യൂനുസ്​ നഗരങ്ങൾ പുനർനിർമിക്കപ്പെട്ടാൽ സ്വാഭാവികമായും ഹമാസിൻ്റെ കൈയിലേക്ക് അതിൻ്റെ നിയന്ത്രണം ചെന്നെത്തുമെന്ന് ജൂത ഭരണകൂടം ഭയക്കുന്നു. അത് മുൻകൂട്ടി കണ്ടാണ് ഹമാസ്​ നേതാക്കളെ വകവരുത്താൻ പഠിച്ച പണി മുഴുവനും പയറ്റുന്നത്. കോടികൾ തലക്ക് വിലയിട്ടിട്ടും ഒരു നേതാവിനെ പോലും പിടിക്കാൻ സാധിക്കുന്നില്ല എന്നിടത്താണ് നെതന്യാഹുവും ബൈഡനുമൊക്കെ മുട്ടുമടക്കുന്നത്. ഹമാസ്​ നേതാക്കൾക്ക് ഒളിമറ ഒരുക്കുന്നുവെന്ന് ആരോപിച്ച് ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കും അഭയാർഥി ക്യാംപുകൾക്കും മേൽ വർഷിച്ച ബോംബുകൾ ഇസ്റാഈലിനെതിരേ ലോകമനഃസാക്ഷിയെ ഉണർത്താൻ സഹായിച്ചതല്ലാതെ ഇതുവരെ ഹമാസിൻ്റെ നേതൃശൃംഖലക്ക് കാര്യമായ കോട്ടം തട്ടിക്കാൻ സാധിച്ചില്ല എന്നതാണ് ഗാസ മുനമ്പ് പൊടിപടങ്ങളാക്കിയിട്ടും വിജയം അവകാശപ്പെടാൻ നെതന്യാഹുവിന് ധൈര്യം കിട്ടാത്തത്.


അൽ മവാസിയിലേക്കുള്ള അവസാന വണ്ടി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന് മുമ്പേ ഗാസ മുനമ്പ് വിട്ടുപോകാൻ ഇസ്റാഈലി പട്ടാളത്തോട് ലോകം ആജ്ഞാപിക്കുന്ന ഒരു ദിനമാണ് ഇനി പ്രതീക്ഷിക്കാനുള്ളത്. അപ്പോഴും ഹമാസ്​ പോരാളികൾ ഒളിത്താവളങ്ങളിൽനിന്ന് ഇറങ്ങിവന്ന് അവസാനപോരാട്ടം നയിക്കേണ്ടിവരും. ഇത്രമാത്രം പ്രതികൂല പ്രചാര വേലകളുണ്ടായിട്ടും പടിഞ്ഞാറെ കരയിലടക്കം 90ശതമാനം മനുഷ്യർ ഹമാസിൽ വിശ്വാസമർപ്പിക്കുന്നുണ്ടെങ്കിൽ, ഇങ്ങ് കേരളക്കരയിലിരുന്ന് ജൂതർ പിടിച്ചടക്കിയാലും സാരമില്ല ഹമാസിൻ്റെയോ ശിയാക്കളുടെയോ നിയന്ത്രണത്തിൽ ബൈത്തുൽ മുഖദ്ദസ്​ ചെന്നുപെടാൻ പാടില്ല എന്ന് ശഠിക്കുന്നതിലെ യുക്തി ഏത് ജ്ഞാനവേം വിജ്ഞാനവും വച്ചാണ് ശരിവയ്ക്കേണ്ടതെന്ന് ചിന്തിച്ചിട്ട് ഒരുപിടിയും കിട്ടുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago