ബഹ്‌റൈനില്‍ യാത്രാനിരോധനം നേരിടുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍
മനാമ: ബഹ്‌റൈനില്‍ യാത്രാനിരോധനം നേരിടുന്നവര്‍ ആശങ്കപ്പെടേണ്ടില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ വ്യക്തമാക്കി. അജ്ഞാതര്‍ ടെലിഫോണ്‍ കണക്ഷന്‍ എടുത്ത് ബില്ലടക്കാത്തതിനാല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാരാണ് ഇതിലേറെയും.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മലയാളികളടക്കമുള്ള നിരവധി പേരാണ് ഇത്തരം യാത്രാനിരോധനത്തില്‍ കുടുങ്ങിയത്.
അതേസമയം, കഴിഞ്ഞ ദിവസം യാത്രാനിരോധനവുമായി ലഭിച്ച ഒരു പരാതി പരിശോധിച്ചപ്പോള്‍ അയാളുടെ പാസ്‌പോര്‍ട്ട് വ്യാജമാണെന്നാണ് കണ്ടെത്തിയത്. ഇത്തരം സാഹചര്യങ്ങളില്‍ പാസ്‌പോര്‍ട്ടിന്റെ ഉടമയെക്കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ അന്വേഷിച്ചശേഷം മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളറിയാതെ മറ്റാരോ തങ്ങളുടെ പേരില്‍ മൊബൈല്‍ഫോണ്‍ കണക്ഷന്‍ എടുക്കുന്നതാണ് വിനയാകുന്നത്. മറ്റാരുടെയെങ്കിലും തിരിച്ചറിയ കാര്‍ഡിന്റെ കോപ്പിയുപയോഗിച്ച് മാര്‍ക്കറ്റില്‍ നിന്ന് സിം കാര്‍ഡ് സിം കാര്‍ഡ് വാങ്ങാനാകുന്നതാണ് ഇത്തരം തട്ടിപ്പിന് കാരണം. സി.പി.ആര്‍, പാസ്‌പോര്‍ട്ട് തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നും പുലര്ത്തണമെന്നും യാതൊരു കാരണവശാലും അപരിചിതര്ക്ക് ഇവയുടെ കോപ്പി പോലും നല്കരുതെന്നും ഇന്ത്യക്കാരോട് അംബാസഡര്‍ അഭ്യര്‍ത്ഥിച്ചു.
ബഹ്‌റൈനില് ഇന്ത്യക്കാര്ക്ക് തങ്ങളുടെ റെസിഡന്‌സ് പെര്മിറ്റിന്റെ സാധുതയില് ജാഗ്രത വേണമെന്നും ഇന്ത്യന് എംബസി മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും കേസുകളില് തങ്ങള് ഉള്‌പ്പെട്ടിട്ടുണ്ടെന്ന് സംശയം തോന്നിയാല് യാത്രക്കു മുമ്പായി അതു പരിശോധിക്കണം. എമിഗ്രേഷന് ഓഫീസുമായി ബന്ധപ്പെട്ടാല് ഇതു സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കും. എ.എം.ആര്‍.എ യുടെ 17506055 എന്ന കോള്‍ സെന്റര്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് എംബസി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."