HOME
DETAILS

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ പാര്‍ലമെന്റില്‍ കയറുന്നത് വിലക്കി സര്‍ക്കുലര്‍

  
backup
December 20 2023 | 03:12 AM

suspended-mps-barred-from-house-chamber-lobby-galleries

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ പാര്‍ലമെന്റില്‍ കയറുന്നത് വിലക്കി സര്‍ക്കുലര്‍

ന്യൂഡല്‍ഹി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 141 പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റ് ചേമ്പറിലും ലോബിയിലും ഗാലറിയിലും പ്രവേശിക്കുന്നത് വിലക്കിയാണ് സര്‍ക്കുലര്‍.

'സസ്‌പെന്‍ഷന്‍ കാലയളവില്‍ താഴെപറയുന്ന കാര്യങ്ങള്‍ ബാധകമാണ്:

  • അവര്‍ ചേമ്പറുകളിലും ലോബിയിലും ഗാലറികളിലും പ്രവേശിക്കരുത്.
  • പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമാണെങ്കില്‍ കമ്മിറ്റി സിറ്റിങ്ങുകളിലും സസ്‌പെന്‍ഷന്‍ ബാധകമാണ്.
  • അവരുടെ പേരില്‍ ഒരു ഇനവും ബിസിനസ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
  • അവര്‍ സമര്‍പ്പിച്ച നോട്ടിസുകള്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ സ്വീകാര്യമല്ല. സസ്‌പെന്‍ഷന്‍ കാലയളവില്‍ നടക്കുന്ന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. സഭ സേവനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനാല്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ പ്രതിദിന അലവന്‍സിന് അര്‍ഹതയില്ല'

കഴിഞ്ഞ ദിവസം ബി.ജെ.പി എം.പിയുടെ പാസ് ഉപയോഗിച്ച് പാര്‍ലമെന്റില്‍ അക്രമികള്‍ അതിക്രമിച്ചുകടന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ ബഹളത്തിന്റെ പേരിലാണ് ലോക്‌സഭയിലെ 95ഉം രാജ്യസഭയിലെ 46 ഉം എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.

ഡെമോക്രസിക്ക് പകരം നമോക്രസി കൊണ്ടുവരാനാണ് സമ്പൂര്‍ണ ശുദ്ധീകരണമെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്ത എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ഡിസംബര്‍ 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

അദാനി ഓഹരി ഉടമകളുടെ അടുത്ത വാര്‍ഷിക യോഗം ലോക്‌സഭ ചേംബറില്‍ നടക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റ് എന്തിനാണെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സി.പി.ഐ രാജ്യസഭ എം.പി ബിനോയ് വിശ്വം ചോദിച്ചു. ഇന്ത്യക്ക് ജനാധിപത്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കാനാണ് പ്രതിപക്ഷമുക്ത ലോക്‌സഭയാക്കിയതെന്ന് ശശി തരൂര്‍ പറഞ്ഞു. രാജ്യസഭയിലും സമാനമായത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പാര്‍ലമെന്റ് ഉത്തര കൊറിയന്‍ അസംബ്ലിയുടേതിന് സമാനമാക്കാനുള്ള നടപടിയാണെന്ന് കോണ്‍ഗ്രസ് എം.പി കാര്‍ത്തിക് ചിദംബരം കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറാന്‍ അവസരമൊരുക്കിയ ബി.ജെ.പി നേതാവ് എം.പിയായി തുടരുകയാണെന്നും പ്രതികരിച്ചവര്‍ പുറത്തായെന്നും ജയ്‌റാം രമേശ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  4 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago