ലേഖിംപൂര്‍ കര്ഷകകൊല: കോണ്‍ഗ്രസ് ഇന്ന് രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി: ലേഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ നീതി തേടി രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും. അജയ്മിശ്ര മന്ത്രി സ്ഥാനത്ത് തുടരുന്നതിലെ അതൃപ്തി രാഷ്ട്രപതിയെ ധരിപ്പിക്കും. രാവിലെ 11.30 നാണ് കൂടിക്കാഴ്ച.
രാഹുലിന് പുറമേ ആറ് നേതാക്കള്‍ നേതാക്കള്‍ കോണ്‍ഗ്രസ് സംഘത്തിലുണ്ടാകും. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അധിര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങുന്ന സംഘം നടപടി ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കും.
ഇതിനിടെ, ലേഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായിട്ടുണ്ട്. കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ അജയ് മിശ്ര സ്ഥാനത്ത് തുടരുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."