കുവൈത്തിന് ഇനി പുതിയമുഖം; അമീർ ഷെയ്ഖ് മിഷാലിന്റെ സത്യപ്രതിജ്ഞ ഇന്ന്
കുവൈത്തിന് ഇനി പുതിയമുഖം; അമീർ ഷെയ്ഖ് മിഷാലിന്റെ സത്യപ്രതിജ്ഞ ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച്ച ചേരുന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിലാകും സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് തുടക്കമാവുക.
കുവൈത്തിലെ 17ാമത്തെ അമീറായാണ് ശൈഖ് മിശ്അൽ അധികാരമേൽക്കുന്നത്. ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്കാണ് കുവൈത്ത് നാഷണൽ അസംബ്ലി പ്രത്യേക യോഗം ചേരുന്നത്. കുവൈത്തിലെ പുതിയ അമീറായി ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് മുൻപായി നിയുക്ത അമീർ ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. സമ്മേളനത്തിനുള്ള പ്രത്യേക ക്ഷണം സ്പീക്കർ അഹമ്മദ് അൽ സദൂൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. പുതിയ അമീറാണ് കിരീടാവകാശിയെയും നിയമിക്കുക. ഇതിന് ഒരു വർഷം വരെ സമയമുണ്ട്.
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് ഷെയ്ഖ് മിഷാലിനെ കുവൈറ്റ് അമീറായി ക്യാബിനറ്റ് പ്രഖ്യാപിച്ചത്. കിരീടാവകാശിയുടെ പദവികൾ വഹിച്ചുവന്നിരുന്ന ശൈഖ് മിശ്അൽ, മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി അമീറായി മന്ത്രിസഭ പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."