വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ല; മന്ത്രി വി ശിവന്‍കുട്ടി
വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ല; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഗവര്‍ണര്‍ പരിണതപ്രജ്ഞനായ രാഷട്രീയ നേതാവാണെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അഭിപ്രായം തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഗവര്‍ണര്‍ പരിണതപ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഭരണഘടനാ പദവിയിലുള്ള ഒരാളില്‍ നിന്നുണ്ടാകേണ്ട പരാമര്‍ശങ്ങള്‍ ആണോ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുന്നതെന്നും വി.ശിവന്‍കുട്ടി ചോദിച്ചു.
സംസ്കാരമുള്ള ഒരാളുടെ വായില്‍ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവര്‍ണറില്‍ നിന്നുണ്ടാകുന്നതെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. എസ്എഫ്ഐ വിദ്യാര്‍ഥികളെ ബ്ലഡി ക്രിമിനല്‍സ് എന്നാണ് വിളിച്ചത്. വിദ്യാര്‍ഥികള്‍ സമരം ചെയ്യാന്‍ കാരണം ഈ ഗവര്‍ണറുടെ ഏകാധിപത്യ നിലപാടുകളും പരാമര്‍ശങ്ങളുമാണ്. കണ്ണൂരിനെ ബ്ലഡി കണ്ണൂര്‍ എന്നാണ് ?അദ്ദേഹം വിശേഷിപ്പിച്ചത്. ഗവര്‍ണറെന്ന നിലയിലും ചാന്‍സലറെന്ന നിലയിലും പരിണതപ്രജ്ഞനായ വ്യക്തിയല്ല ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഗവര്‍ണര്‍ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന് സ്പീക്കര്‍ ചൊവ്വാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ്. എം.എല്‍.എ. എന്ന നിലയ്ക്ക് പ്രതികരിക്കുന്നതുപോലെ തനിക്ക് സ്പീക്കറായാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."