യുദ്ധക്കളമായി സെക്രട്ടറിയേറ്റ് പരിസരം; വനിതാ പ്രവര്‍ത്തരുടെ വസ്ത്രം വലിച്ചുകീറി; പിന്നോട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
യുദ്ധക്കളമായി സെക്രട്ടറിയേറ്റ് പരിസരം; വനിതാ പ്രവര്‍ത്തരുടെ വസ്ത്രം വലിച്ചുകീറി; പിന്നോട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് തെരുവുയുദ്ധത്തിന് സമാനമായി. മാര്‍ച്ചിനിടെ വനിതാ പ്രവര്‍ത്തയുടെ വസ്ത്രം വലിച്ചുകീറി പൊലിസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍് രാഹുല്‍ മാങ്കൂട്ടത്തിലിനും പരുക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നാലുതവണ ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് പലതവണയായി ലാത്തിച്ചാര്‍ജുമുണ്ടായി.
പൊലിസ് ഇവിടെ വന്നപ്പോള്‍ ആദ്യം ചെയ്തത് വനിതാ പ്രവര്‍ത്തകയുടെ തുണിയിന്മേല്‍ പിടിക്കലാണ്. അവന്മാരെ കണ്ടിട്ടേ പോകുന്നുള്ളൂ. അതിലൊരു തര്‍ക്കവും വേണ്ട. അവര്‍ പരമാവധി സേനയെ ഉപയോഗിക്കട്ടെ. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു, വനിതാ പ്രവര്‍ത്തകയോടുള്ള പൊലീസിന്റെ സമീപനം എന്തായിരുന്നു.' എസ്.എഫ്.ഐക്കാര്‍ സമരം ചെയ്യുമ്പോള്‍ ഇതാണോ പൊലിസിന്റെ സമീപനം- രാഹുല്‍ ചോദിച്ചു.
'വനിതാ പ്രവര്‍ത്തകരുടെ തുണിയില്‍ പിടിക്കുകയാണ് പൊലീസുകാര്‍. എന്നിട്ട് നക്ഷത്രചിഹ്നവും വച്ച് കൊണ്ടുനടക്കാന്‍ പറ്റുമെന്നാണോ വിചാരിക്കുന്നത്?. സമരക്കാരാണ് പാര്‍ട്ടി ഓഫീസിലുള്ളത്. ഏതെങ്കിലും ക്രിമിനലുകളെ ഒളിപ്പിച്ചിട്ടുണ്ടുണ്ടോയെന്ന് പൊലീസ് പറയട്ടെ. സമരക്കാരെ കമ്മീഷണറല്ല, ഡിജിപി വന്നാലും ഡിസിസി ഓഫീസില്‍ നിന്നും പിടിക്കാന്‍ പറ്റില്ല'.
സമരം അവസാനിപ്പിച്ച് ഡിസിസി ഓഫീസിലേക്ക് എത്തിയപ്പോള്‍ പിടിക്കാന്‍ പറ്റുന്ന പൊലീസുകാരുണ്ടോ എന്നറിയട്ടെ. വെല്ലുവിളിയല്ല, പക്ഷേ ഇങ്ങോട്ട് വെല്ലുവിളിക്കാന്‍ വന്നാല്‍ ശക്തമായി പ്രതിരോധിക്കും. ഒരു തരത്തിലും അകത്തേക്ക് കടത്തിവിടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്നും കൂട്ടമായി ഡി.സി.സി ഓഫീസിലേക്ക് എത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഇവിടെയും സംഘര്‍ഷമുണ്ടായിരുന്നു. ഓഫീസിന് മുന്നില്‍ തമ്പടിച്ച പ്രവര്‍ത്തകര്‍ ഇതുവഴി പോയ പിങ്ക് പൊലീസിന്റെ വാഹനത്തിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. മറ്റ് പൊലീസ് വാഹനങ്ങള്‍ക്ക് പിന്നാലെ ഓടുകയും ചെയ്തു. ഇതിനിടെ ഇവിടെയെത്തിയ പൊലീസുകാര്‍ ഡി.സി.സി ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. പൊലീസിനു നേരെ ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
തുടര്‍ന്ന് പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള നേതാക്കള്‍ പുറത്തേക്കെത്തി. ഡി.സി.സി ഓഫീസിലേക്ക് കടക്കാന്‍ പൊലീസിനെ സമ്മതിക്കില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."