HOME
DETAILS
MAL
ഭക്ഷ്യ, വിനോദ പ്രേമികളെ മാടി വിളിച്ച് ഡിഎസ്എഫ് കാന്റീന്‍ എക്‌സ്
backup
December 20 2023 | 13:12 PM
ദുബൈ: ദുബൈ ഗവണ്‍മെന്റിന് കീഴിലുള്ള ഡിപാര്‍ട്‌മെന്റ് ഓഫ് എകണോമി ആന്റ് ടൂറിസം (ഡിഇടി) ആഭിമുഖ്യത്തില്‍ അല്‍ മുശ്‌രിഫ് പാര്‍ക്ക് കവാടത്തിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ 'കാന്റീന്‍ എക്‌സ്' എന്ന ഭക്ഷണ-വിനോദ കേന്ദ്രത്തിന് തുടക്കമായി. ഡിഎസ്എഫ് ഭാഗമായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദ-ഉല്ലാസ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് കാന്റീന്‍ എക്‌സ്. ഇരുപതോളം ഭക്ഷ്യ സ്ഥാപനങ്ങളുടെ ഔട്‌ലെറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പുത്തന്‍ ഡിസൈനിലുള്ള ഈ കേന്ദ്രം ഈ മാസം 15നാണ് ആരംഭിച്ചത്. ഇതിനകം തന്നെ വന്‍ ജനപ്രീതിയാര്‍ജിച്ചുവെന്നും മികച്ചൊരു ഹാംഗ് ഔട്ട് ഇടമാണിതെന്നും ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീടെയില്‍ എസ്റ്റാബ്‌ളിഷ്‌മെന്റിലെ (ഡിഎഫ്ആര്‍ഇ) ഈവന്റ്‌സ് പ്‌ളാനിംഗ് എക്‌സിക്യൂട്ടീവ് കല്‍താം അല്‍ ഷംസി പറഞ്ഞു.
സ്വാദിഷ്ഠ രുചികളുടെയും ആവേശകരമായ വിനോദങ്ങളുടെയും അത്ഭുതകരമായ മിശ്രിതമാണ് അല്‍മുശ്‌രിഫ് എന്ന പ്രകൃതി മനോഹരമായ സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. ശൈത്യ കാലത്തെ നല്ലൊരു അനുഭവമായിരിക്കും ഈ കേന്ദ്രമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഡിഇടിയുടെ കീഴിലുള്ള ഡിഎസ്എഫും അതിന്റെ ക്രിയേറ്റീവ് ഏജന്‍സിയായ ബ്രാഗും തമ്മിലുള്ള പങ്കാളിത്തത്തോടെയാണ് കാന്റീന്‍ എക്‌സ് ആരംഭിച്ചത്. ഈ ശൈത്യ കാലത്ത് സന്ദര്‍ശകര്‍ക്കായി നഗരത്തിലെ വര്‍ധിച്ചു വരുന്ന ഗ്യാസ്‌ട്രോണമിക് ട്രീറ്റുകള്‍ക്ക് അധിക മാനം നല്‍കുന്നു ഈ കേന്ദ്രം. വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 മണി വരെ ഇത് പ്രവര്‍ത്തിക്കുന്നു. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി പര്യവേക്ഷണം ചെയ്യാന്‍ 20ലധികം ഹോം ഗ്രൗണ്‍ കാഷ്വല്‍ ഫുഡി സങ്കല്‍പങ്ങളാണ് ഇവിടെയുള്ളത്. മാക്‌സി ദി ഗുഡ്ഫുഡ് ഷോപ്, സിആര്‍എംബിസെഡ്, ഏലിയന്‍ ബര്‍ഗര്‍, ബിആര്‍ജിആര്‍എസ്, ചോക്കോ ഫോണ്ട്യു, ഹൗസ് ഓഫ് പോപ്‌സ്, ഇന്‍ഫ്യൂസോ കോഫി, ക്രേവ് ബോക്‌സ്, ചങ്ക് ബേക് ഹൗസ്, ജെലാറ്റോണ്‍, ബോബ ബേ എന്നിവ ഇവിടെ സദാ സജ്ജമാണ്. ദി മീറ്റ് സ്‌മോക്കേഴ്‌സ്, മിസ്റ്റര്‍ ക്രാബ്, സോസേജ് സലൂണ്‍, മേദാര്‍ എന്നിവയില്‍ നിന്ന് രുചികരമായ തെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്ന പ്രോട്ടീന്‍ നേഷന്‍ സോണും, ചുറോസ്/സ്ട്രീറ്റ് ഫ്രൈസ് പോലുള്ള ബ്രാന്‍ഡുകളും ഫിംഗര്‍ ഫുഡ് സോണില്‍ നിരന്നിരിക്കുന്നു. വൈവിധ്യമാര്‍ന്ന മറ്റു രുചി സോണുകളുണ്ട്.
[caption id="attachment_1292357" align="alignleft" width="388"] കല്‍താം അല്‍ ഷംസി[/caption]
കൊച്ചുകുട്ടികള്‍ക്കായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത വിശാലമായ ശ്രേണി കണ്ടെത്തുന്നതില്‍ കുടുംബങ്ങളും ആവേശഭരിതരാകും. കാന്റീന്‍ എക്‌സിനായി മാത്രം രൂപകല്‍പന ചെയ്ത അസാധാരണമായ ഒരു ഔട്‌ഡോര്‍ സിനിമാ അനുഭവവുമുണ്ട്. പാര്‍ക്കിംഗ് ഏരിയയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ സിനിമാ തിയ്യറ്റര്‍ കുടുംബ സൗഹൃദ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. അതിഥികള്‍ക്ക് തങ്ങളുടെ കാറുകളില്‍ നിന്ന് ട്യൂണ്‍ ചെയ്യാന്‍ കഴിയും.
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 29-ാമത് എഡിഷനിലൂടെ എല്ലാ ദിവസവും മറ്റെവിടെയുമില്ലാത്ത അസാധാരണ വിനോദ, സാഹസിക അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. 2023 ഡിസംബര്‍ 8 മുതല്‍ 2024 ജനുവരി 14 വരെ ഡിസ്എഫ് നടന്നു വരുന്നു. വര്‍ഷത്തിലെ ഏറ്റവും മനോഹരമായ സമയമാണിത്. നഗരം അതിന്റെ ഏറ്റവും മനോഹാരിതയില്‍ കാണാനും ദുബൈയുടെ മികച്ച ശൈത്യ കാലാവസ്ഥ ആസ്വദിക്കാനും ഇത് ഉത്തമ അവസരമാണ്. ഡിസ്‌കൗണ്ട് വില്‍പന, കിഴിവുകള്‍, പോപ് അപ് മാര്‍ക്കറ്റുകള്‍, ഹോം ഗ്രൗണ്‍ എക്‌സ്‌ക്‌ളൂസിവ് ഫീച്ചറുകള്‍, റീടെയില്‍ ഓഫറുകള്‍ എന്നിവ പ്രത്യേകതകളാണ്.
കാന്റീന്‍ എക്‌സിലേക്ക് പ്രവേശനം സൗജന്യമാണ്. ഡിസംബര്‍ 31 വരെ തുടരും.

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനെ കുറിച്ചറിയാന്‍ സോഷ്യല്‍ മീഡിയ ചാനലുകള്‍ സന്ദര്‍ശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."