പ്രതിപക്ഷ ശബ്ദം പുറത്ത്; ക്രിമിനല്‍ ഭേദഗതി ബില്ലുകള്‍ക്ക് ലോക്‌സഭയില്‍ അംഗീകാരം
ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകള്‍ക്ക് ലോക്‌സഭയില്‍ അംഗീകാരം. ഭാരതീയ ന്യായ സംഹിത (2023), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023), ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരും സസ്‌പെന്‍ഷനിലിരിക്കെയാണ് ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് പകരമാകുന്ന നിര്‍ണായക നിയമഭേദഗതിക്ക് ലോക്‌സഭ അംഗീകാരം നല്‍കിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ അവതരിപ്പിച്ച ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായി പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയുടെ പരിഗണനയ്ക്കുവെച്ചിരുന്നു. ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ ഒന്‍പതു പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്നില്‍ രണ്ട് പ്രതിപക്ഷ എംപിമാരും സസ്‌പെന്‍ഡ് ചെയ്യപ്പട്ടതിന് പിന്നാലെയാണ് അമിത് ഷാ ബില്ലുകള്‍ വീണ്ടും അവതരിപ്പിക്കുന്നത്. 543 അംഗ ലോക്‌സഭയില്‍ പ്രതിപക്ഷത്ത് 199 എംപിമാരാണുള്ളത്. ഇരുസഭകളിലും നിന്നായി 143 എംപിമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. ലോക്‌സഭയിലെ പ്രതിഷേധങ്ങള്‍ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ നിയമങ്ങളില്‍ സമൂലമാറ്റം ലക്ഷ്യമിട്ടുള്ള മൂന്ന് ബില്ലുകള്‍ കഴിഞ്ഞ ഓഗസ്റ്റ് 11ന് അമിത് ഷാ അവതരിപ്പിച്ചിരുന്നു.
പ്രതിപക്ഷ ശബ്ദം പുറത്ത്; ക്രിമിനല്‍ ഭേദഗതി ബില്ലുകള്‍ക്ക് ലോക്‌സഭയില്‍ അംഗീകാരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."