HOME
DETAILS

മലപ്പുറം ജില്ലാ സഹ. ബാങ്കിനെ കേരള ബാങ്കില്‍  ലയിപ്പിക്കല്‍: ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

  
backup
October 14 2021 | 04:10 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%b9-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95-2
 
 
 
തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള  2021ലെ കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. 
ഇന്നലെ മന്ത്രി വി.എന്‍ വാസവനാണ് ബില്‍ അവതരിപ്പിച്ചത്. ഇതിനായുള്ള നിയമനിര്‍മാണം ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേരള ബാങ്കില്‍ ലയിക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ ബോഡി മൂന്നു പ്രാവശ്യം യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയതാണെന്ന് ബാങ്കിന്റെ പ്രസിഡന്റ് കൂടിയായ യു.എ ലത്തീഫ് ചൂണ്ടിക്കാട്ടി. മൂന്നാമത്തെ പ്രാവശ്യം ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ഭരണഘടനാപരമായ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നതെന്നും ലത്തീഫ് പറഞ്ഞു. നിരാകരണ പ്രമേയം അവതരിപ്പിച്ച കെ.പി.എ മജീദിന്റെ ചര്‍ച്ചകള്‍ വേണമെന്ന ആവശ്യം അംഗീകരിക്കുന്നതായി മന്ത്രി പറഞ്ഞു. 
ഏതു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തയാറാണ്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട സമ്പൂര്‍ണ നിയമഭേദഗതി അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരും. ഇതിനു പുറമെ ക്ഷീര സഹകരണ സംഘങ്ങളില്‍ അംഗത്വം ലഭിക്കാനുള്ള പുതിയ വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷീര വികസന മേലയിലെ കടലാസ് സംഘങ്ങളെ ഒഴിവാക്കി യഥാര്‍ത്ഥ കര്‍ഷകരെ മുന്നോട്ടുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ബില്‍ സംബന്ധിച്ച് യു.എ ലത്തീഫ്, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ ഉന്നയിച്ച തടസ്സവാദം സ്പീക്കര്‍ തള്ളി. 
മന്ത്രി കെ.രാധാകൃഷ്ണന്‍ അവതരിപ്പിച്ച 2021ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ചെയര്‍മാനായും അംഗങ്ങളായും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago