HOME
DETAILS

നിയമവഴികളിലും അപൂര്‍വങ്ങളില്‍ അപൂര്‍വം

  
backup
October 14 2021 | 04:10 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%99%e0%b5%8d
 
സ്വന്തം ലേഖകന്‍
കൊല്ലം: ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂര്‍വതകള്‍ നിറഞ്ഞ കേസാണ് ഭിന്നശേഷിക്കാരിയായി ഭാര്യയെ സ്വത്തിനായി ഭര്‍ത്താവ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അഞ്ചല്‍ ഉത്ര വധക്കേസ്. ദൃക്‌സാക്ഷികളില്ലാത്ത കേസ്, ശാസ്ത്രീയ തെളിവുകളെ മാത്രം ആശ്രയമാക്കി തെളിയിക്കുക. എന്നിങ്ങനെ പോകുന്നു കേസിന്റെ പ്രത്യേകതകള്‍. പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയ ഇന്ത്യയിലെ മൂന്നാമത്തേയും കേരളത്തിലെ ആദ്യത്തേതും കേസെന്ന പ്രത്യേകതയും. നേരത്തെയുണ്ടായ കേസുകളില്‍ കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ടെങ്കില്‍, ഇവിടെ ശിക്ഷിച്ചു.
ജീവനുള്ള ഒരു വസ്തുവിനെ കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധക്കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനായി പൊലിസ് സഞ്ചരിച്ച വഴികളും വ്യത്യസ്തമായിരുന്നു. മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഡമ്മി പരീക്ഷണമടക്കമുള്ള വേറിട്ട അന്വേഷണ രീതികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 
 ഒടുവില്‍ വിചാരണ ആരംഭിച്ചപ്പോള്‍ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ പൊളിച്ചു.  രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ഐ.പി.എസ് ട്രെയിനിങ്ങിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉത്ര വധക്കേസുണ്ട്. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച് ഫോറന്‍സിക് സയന്‍സില്‍ പുതിയ പഠനത്തിന് കൂടി കേസ് വഴിതെളിച്ചു. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പഠനം തുടങ്ങി കഴിഞ്ഞെന്നും പൊലിസ് അറിയിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago