HOME
DETAILS
MAL
ശിക്ഷാവിധിയില്‍ തൃപ്തരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
backup
October 14 2021 | 04:10 AM
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ലഭിച്ച ശിക്ഷയില്‍ തൃപ്തരെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കിയ ഐ.ജി ഹരിശങ്കറും മുന്‍ ഡിവൈ.എസ്.പി ബി. അശോകനും മാധ്യമങ്ങളോട് പറഞ്ഞു. കേസന്വേഷണ വേളയില്‍ കൊല്ലം റൂറല്‍ എസ്.പിയായിരുന്നു ഹരിശങ്കര്‍.
നിലവില്‍ പൊലിസ് ആസ്ഥാനത്ത് അസിസ്റ്റന്റ് ഐ.ജിയാണ്. 17 വര്‍ഷവും അതിനുശേഷം ജീവപര്യന്തവും തടവ് എന്നത് പൊലിസിനെ സംബന്ധിച്ചിടത്തോളം തൃപ്തികരമാണ്. പൊലിസ് കണ്ടെത്തിയ എല്ലാ കുറ്റങ്ങളും അംഗീകരിക്കാന്‍ കോടതി തയാറായി. പരമാവധി ശിക്ഷയായ വധശിക്ഷ നല്കാന് തയാറായില്ല. അത് കോടതിയുടെ വിവേചനാധികാരമാണ്. വിധി പൂര്‍ണമായി വന്നശേഷം മാത്രമേ അപ്പീല്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിധികള്‍ക്കും അതിന്റേതായ ശരിയായ വശങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചിരിക്കുന്നത്. വധശിക്ഷ എന്ന രീതിക്ക് നിയമപരമായി ഒരുപാട് വശങ്ങളുണ്ട്. അതിലിടപെടാന്‍ നമുക്കവകാശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് എന്ന നിലയില്‍ വിധിയില്‍ തൃപ്തനാണ്. വനംവകുപ്പ്, ഫോറന്‍സിക്, പൊലിസ് ഉള്‍പ്പെടെ എല്ലാവരും സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ഇത്ര ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വിധി വരാന്‍ കാരണമായത്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി കണ്ടെത്തിയത് അന്വേഷണ സംഘത്തിന്റേയും കേരള പൊലിസിന്റേയും വിജയമാണെന്ന് ബി. അശോകന് പറഞ്ഞു. വിധി പൂര്‍ണമായും വന്നശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."