HOME
DETAILS

പാർലമെന്റിനെ ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കുമ്പോൾ

  
backup
December 20 2023 | 18:12 PM

while-making-parliament-the-butchery-of-democracy

ടി.എൻ.പ്രതാപൻ എം.പി

രാജ്യം ഏറെ ജാഗ്രതയോടെയും ആശങ്കയോടെയും വീക്ഷിച്ച പാർലമെന്റിലെ സുരക്ഷാ അട്ടിമറിയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽനിന്ന് സർക്കാർ എന്തുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണം നടക്കുന്നത് അടൽ ബിഹാരി വാജ്‌പേയി നേതൃത്വം കൊടുത്ത സർക്കാരിന്റെ കാലത്താണ്. അതിന്റെ ഇരുപത്തിരണ്ടാം വാർഷിക ദിനത്തിൽ രാജ്യത്തെ നാണം കെടുത്തിക്കളഞ്ഞ സംഭവമായിരുന്നു ആ സുരക്ഷാ വീഴ്ച.

രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാർ സഭയിലുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. തന്റെ അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവിൽ ഈ രാജ്യം സുരക്ഷിതമാണെന്ന അവകാശവാദങ്ങൾ വെറും പൊള്ളയാണെന്ന് പാർലമെന്റിന്റെ നടുത്തളത്തിൽ തന്നെ വ്യക്തമാകുന്ന സാഹചര്യം മോദിക്ക് വലിയ നാണക്കേടാണ്. എം.പിമാരുടെ സ്റ്റാഫിനും മാധ്യമപ്രവർത്തകർക്കുമൊക്കെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പാർലമെന്റിൽ എത്ര എളുപ്പത്തിലാണ് നുഴഞ്ഞുകയറ്റക്കാർ അവരുടെ ലക്ഷ്യം നടപ്പാക്കിയത്.


അതിർത്തിയിൽ എന്നും തുടരുന്ന ചൈനയുടെ അധിനിവേശത്തെ തടയാനാവത്ത മോദി സർക്കാർ പാർലമെന്റിനകത്തുപോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവിധം ദുർബലരും കഴിവുകെട്ടവരുമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. ഈ വിഷയങ്ങൾ തങ്ങളുടെ പി.ആർ പ്രതിച്ഛായക്ക് ഏൽപ്പിച്ച പ്രഹരം വലുതാണെന്ന് മനസിലാക്കിയ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പരാക്രമമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ, ഒരുപക്ഷേ ലോക പാർലമെന്ററി ചരിത്രത്തിലെ കൂട്ട സസ്പെൻഷനിലേക്ക് കാര്യങ്ങൾ എത്തിച്ചത്. പെഗാസസ് മുതൽ, ചൈനാ അധിനിവേശം അടക്കം മണിപ്പൂർ കലാപം വരെയുള്ള വിഷയങ്ങളിൽ ഇതുപോലെ പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുതര വിഷയങ്ങൾ ഉണ്ടാകുമ്പോൾ പ്രധാനമന്ത്രി സഭയെ അഭിമുഖീകരിച്ച് വിശദീകരണം നൽകുക എന്നത് ഒരു മര്യാദയാണ്. എന്നാൽ എല്ലാ സഭാ സമ്മേളനങ്ങളുടെയും തുടക്കത്തിലും ഒടുക്കത്തിലും ഓരോ മണിക്കൂർ വീതം (പരമാവധി) സഭയിൽ വന്നുപോകുന്ന, ഇനിയാരും തനിക്ക് മറുപടി പറയില്ലെന്ന് ഉറപ്പിച്ചുമാത്രം സഭയിൽ സംസാരിക്കുന്ന ഒരു പ്രധാനമന്ത്രി എങ്ങനെയാണ് ആർജവമുള്ള ഒരു പ്രതിപക്ഷത്തെ അഭിമുഖീകരിക്കുക?


ഈ സുരക്ഷാ വീഴ്ചയെപ്പറ്റി പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടതിനാണ് പ്രതിപക്ഷത്തുനിന്ന് 142 എം.പിമാരെ ഇരുസഭകളിൽ നിന്നുമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നത് വെറും പി.ആർ പ്രേരിത അധരവ്യായാമം മാത്രമാണ് നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രസ്ഥാനത്തിനും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ പാർലമെന്റിൽ നടക്കുന്നത്. ഇവിടെയുള്ള ജനാധിപത്യത്തിന് അന്ത്യകൂദാശ ഒരുക്കി സമ്പൂർണ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് എൻ.ഡി.എ സർക്കാർ ചെയ്യുന്നത്.


ചോദ്യങ്ങൾ ചോദിക്കുന്ന, വിമർശനങ്ങൾ ഉന്നയിക്കുന്ന, പ്രതിഷേധം അടയാളപ്പെടുത്തുന്ന പ്രതിപക്ഷമല്ല, പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന, എതിർപ്പുകൾ ഉയർത്താതെ ഒതുങ്ങിയിരിക്കുന്ന പ്രതിപക്ഷത്തെയാണ് അവർ ആഗ്രഹിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരിനെ നേരിടുന്ന പ്രതിപക്ഷം സംഖ്യയിൽ ചെറുതെങ്കിലും കരുത്തരാണെന്ന് പതിനേഴാം ലോക്സഭയുടെ ആദ്യ സെഷൻ മുതൽ വ്യക്തമായതാണ്. പതിനഞ്ചുവർഷം എം.എൽ.എ ആയിരുന്ന എനിക്ക് പാർലമെന്ററി മര്യാദകളെക്കുറിച്ച് പ്രത്യേക ശിൽപശാലയൊന്നും ആവശ്യമില്ല എന്നതുപോലെത്തന്നെ അവകാശങ്ങൾക്കുവേണ്ടി

എഴുന്നേറ്റുനിൽക്കാനും അനീതിക്കെതിരേ നിലപാടെടുക്കാനും പ്രത്യേക പഠനത്തിന്റെ ആവശ്യമില്ല. അതുകൊണ്ടാണ് അഞ്ചുവർഷത്തിനിടയിൽ അഞ്ചുതവണ ഞാൻ സസ്‌പെൻഡ് ചെയ്യപ്പെട്ടത്.
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തിയ നീക്കത്തിനെതിരേ പ്രതിഷേധിച്ചതിനാണ് ആദ്യമായി സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവോ സ്ത്രീപീഡന കേസ് അട്ടിമറിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരേ ശബ്ദമുയർത്തിയതിനാണ് രണ്ടാം തവണ സസ്‌പെൻഡ് ചെയ്യപ്പെട്ടത്.

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ സമരങ്ങളെ അമർച്ച ചെയ്യാൻ ഹിന്ദുത്വ ഭീകരർ അഴിച്ചുവിട്ട കലാപം ചർച്ച ചെയ്യാൻ വിസമ്മതിച്ച സർക്കാർ നടപടിയെ അപലപിച്ചു പ്രതിഷേധിച്ചതിന് വീണ്ടും സസ്പെൻഷനിലായി. അതിരൂക്ഷ വിലക്കയറ്റം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട പ്രതിപക്ഷ ആവശ്യത്തെ അവഗണിക്കാനുള്ള ബി.ജെ.പി ശ്രമത്തെ ചോദ്യം ചെയ്തപ്പോൾ വീണ്ടും പുറത്താക്കപ്പെട്ടു. ഇപ്പോൾ പാർലമെന്റ് മന്ദിരത്തിലെ സുരക്ഷാ വീഴ്ചയെപ്പറ്റി പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടതിന് സസ്‌പെൻഷൻ വീണ്ടും ലഭിച്ചു.


ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ വാജ്‌പേയി അടക്കം മൻമോഹൻ സിങ് ഉൾപ്പെടെയുള്ള മുഴുവൻ പ്രധാനമന്ത്രിമാരും പ്രതിപക്ഷത്തെ അവരുടെ വിമർശനങ്ങളെ അഭിമുഖീകരിച്ച് ഭരണം നിർവഹിച്ചവരാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അന്നത്തെ പല അപകോളനീകൃത രാജ്യങ്ങൾപോലെ ഏകാധിപത്യത്തിലേക്കോ ഏകപാർട്ടി സംവിധാനത്തിലേക്കോ കൊണ്ടുപോകാമായിരുന്ന ഒരു ഭരണവ്യവസ്ഥയെ ജനാധിപത്യവത്കരിച്ച പാരമ്പര്യമാണ് നെഹ്റുവിനുള്ളത്.

രണ്ടേ രണ്ട് എം.പിമാർ മാത്രമുള്ള ബി.ജെ.പിയുടെ പൂർവ രാഷ്ട്രീയ സംവിധാനത്തിനും ജനാധിപത്യ ഇടത്തിൽ അർഹിക്കുന്ന പ്രതിനിധാനവും ദൃശ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട് കോൺഗ്രസും മറ്റു സർക്കാരുകളും. അഴിമതി അടക്കമുള്ള ആരോപണങ്ങൾ ഉയരുന്ന വേളയിൽ പ്രതിപക്ഷ ആവശ്യങ്ങൾ അംഗീകരിക്കാനും വിമർശനങ്ങളെ ഉൾക്കൊള്ളാനും അവർ തയാറായിട്ടുണ്ട് എന്നത് ചരിത്രമാണ്.
ലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ് ഓരോ ലോക്സഭാംഗവും. അവരുടെ ഇടപെടലുകളെ മാനിക്കാതെ ഒരു സർക്കാർ കടന്നുപോകുന്നത്

പ്രതിഷേധാർഹമാണെന്നതിൽ തർക്കമെന്താണ്? പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുന്നതോ സുതാര്യ അന്വേഷണം വേണമെന്ന് പറയുന്നതോ അഴിമതി ആരോപണങ്ങളിലും മറ്റും സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുന്നതോ തികച്ചും സാധാരണമാണ്. അത് ചെവിക്കൊള്ളാതെയും അവഗണിച്ചും പരിഹസിച്ചും കടന്നുപോകുമ്പോൾ സ്വാഭാവികമായും പ്രതിപക്ഷം പ്രതിഷേധിക്കും. വിഷയങ്ങളുടെ ഗൗരവമനുസരിച്ച് മുദ്രാവാക്യങ്ങളുയർത്തും സഭാനടപടികൾ ക്രിയാത്മകമായി(ഒട്ടും കായികമായിട്ടല്ലാതെ) തടസപ്പെടുത്താൻ ശ്രമിക്കും പ്ലക്കാർഡുകൾ ഉയർത്തും ബാനറുകൾ ഉയർത്തും, വിഷയം രൂക്ഷമെങ്കിൽ നടുത്തളത്തിലിറങ്ങും, എന്നിട്ടും പ്രതിഷേധം അവഗണിക്കുന്നെങ്കിൽ അധ്യക്ഷപീഠത്തിനടുത്തെത്തി പ്രതിഷേധം തുടരും.

ഇത് 2014 നുശേഷം ഉണ്ടായ പാർലമെന്ററി പ്രതിഷേധരൂപങ്ങളല്ല. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി ഈ രാജ്യം ഇങ്ങനെയാണ് വളർന്നത്. നമ്മുടെ പാർലമെന്ററി സംവാദ സംസ്കാരം ഇങ്ങനെയാണ് രൂപപ്പെട്ടത്. ലോകത്തെല്ലായിടത്തും പാർലമെന്റുകളിൽ പ്രതിപക്ഷം ഇങ്ങനെയൊക്കെത്തന്നെയാണ് പ്രതിഷേധിക്കുന്നത്. 2004 മുതൽ 2014 വരെ സുഷമാ സ്വരാജ്, അരുൺ ജെയ്റ്റ്ലി തുടങ്ങിയ ബി.ജെ.പി നേതാക്കളും പ്രതിപക്ഷത്തിരുന്ന് ഇങ്ങനെയൊക്കെയാണ് പ്രവർത്തിച്ചുപോന്നത്.
വിമർശനങ്ങളെ അടിച്ചമർത്തി, ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുക്കുന്ന അറുബോറൻ പരിപാടിയാണ് ലോക്സഭാ സ്‌പീക്കറുടെയും രാജ്യസഭാ അധ്യക്ഷന്റെയും ശീലം.

പാർലമെന്റിലെ ജനാധിപത്യ മര്യാദകളും കീഴ്‌വഴക്കങ്ങളും തിണ്ണമിടുക്കിന്റെ ബലത്തിൽ അട്ടിമറിച്ചുകളഞ്ഞ കാലമാണ് കടന്നുപോകുന്നത്. പ്രതിപക്ഷത്തെ പരമാവധി സഭാ ടെലിവിഷൻ ചാനലുകളിൽ കാണിക്കാതിരിക്കാനുള്ള ഉത്സാഹം ഈ സർക്കാരിനുണ്ട്. രാഹുൽ ഗാന്ധിയെപ്പോലെ ഉന്നത പ്രതിപക്ഷ നേതാക്കൾ സംസാരിക്കുമ്പോൾ കൂടുതലും കാണിച്ചുകൊണ്ടിരിക്കുക സഭാധ്യക്ഷനെ ആയിരിക്കും. പ്രതിപക്ഷത്തെ ഇല്ലാതാക്കിയും അദൃശ്യമാക്കിയും ബി.ജെ.പി വിഭാവനം ചെയ്യുന്ന പാർലമെന്റ് ജനാധിപത്യത്തിന്റെയല്ല, ഏകാധിപത്യത്തിന്റെയാണ്.


പാർലമെന്റിന്റെ സന്ദർശക ഗാലറിയിൽ പാർട്ടിപ്രവർത്തകരെ സംഘമായി കൊണ്ടുവന്നിരുത്തി, 'മോദി.. മോദി..' എന്ന് മുദ്രാവാക്യം വിളിപ്പിക്കുന്ന കാഴ്ച കാണേണ്ടിവരികയാണിപ്പോൾ. വനിതാ സംവരണ ബിൽ പാസാക്കുന്ന ദിവസവും മഹിളാ മോർച്ചയുടെ പ്രവർത്തകരെ ഗാലറിയിൽ കൊണ്ടുവന്നിരുത്തി റാലി സംഘടിപ്പിക്കുന്ന പ്രതീതിയാണ് നരേന്ദ്ര മോദിയുടെ പി.ആർ ഗിമ്മിക്കുകൾ സൃഷ്ടിച്ചത്.

പാർലമെന്റിനെ കളങ്കപ്പെടുത്താൻ വേണ്ടതെല്ലാം ബി.ജെ.പി ചെയ്യുന്നുണ്ട്. ആ വഴിയിലൂടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പാസ് കൊടുത്തതും ബി.ജെ.പിയുടെ തന്നെ എം.പിയാണല്ലോ. അയാൾക്കെതിരേ നടപടിയോ അന്വേഷണമോ ഒന്നും തന്നെയില്ല എന്നത് വേറെ കാര്യം. പ്രതിഷേധവും വിമർശനവും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാത്ത അവരാകട്ടെ, പാർലമെന്റിന്റെ കളങ്കം നഷ്ടപ്പെടുത്തുന്നത് പ്രതിപക്ഷമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇപ്പോൾ നടക്കുന്നത്.


രാഹുൽ ഗാന്ധി പ്രസംഗിക്കാൻ എഴുന്നേറ്റുനിൽക്കുമ്പോൾ ട്രഷറി ബെഞ്ചിൽ നിന്നുയരുന്ന പരിഹാസ വാക്കുകൾ കേട്ട് കുലുങ്ങിച്ചിരിക്കുന്ന സഭാധ്യക്ഷനെ കണ്ട് അമ്പരന്നതാണ് നമ്മൾ. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളെ ആക്ഷേപിച്ചുകൊണ്ടുള്ള മുതിർന്ന ഭരണപക്ഷ എം.പിമാരുടെ പ്രസംഗങ്ങൾ വകവെച്ചുകൊടുക്കുന്നതാണ് അവരുടെ കീഴ്‌വഴക്കം. ഈ മാതൃക ജനാധിപത്യത്തെ എങ്ങനെ കശാപ്പ് ചെയ്യാമെന്നതിന്റെയാണ്. ഈ രാജ്യം എവിടെ ചെന്നവസാനിക്കുമെന്ന സാധാരണക്കാരന്റെ ആധിയെ 'ഇരുട്ടുമാറി വെളിച്ചം വരുമെന്ന' ആശ്വാസ വാക്കുകൾകൊണ്ട് അഭിമുഖീകരിക്കാനേ കഴിയുകയുള്ളൂ.

Content Highlights:While making Parliament the butchery of democracy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago