HOME
DETAILS

കടവും കാട്ടുമൃഗങ്ങളുംജീവൻ ഭീഷണിയിൽ കർഷകർ

  
backup
December 20 2023 | 18:12 PM

farmers-in-danger-of-life-due-to-debt-and-wild-animals

രമേശ് ചെന്നിത്തല

കഴിഞ്ഞ മെയ് 19 കേരളം ഒരിക്കലും മറക്കില്ല. അന്ന് കോട്ടയം, കൊല്ലം ജില്ലകളിലായി കാട്ടുപോത്തുകളുടെ ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. അന്നുതന്നെ തൃശൂരിൽ രണ്ടുപേരെ കാട്ടുപന്നി അക്രമിച്ചു ​ഗുരുതരമായി പരുക്കേൽപ്പിച്ചു. അതേ ദിവസംതന്നെ മലപ്പുറത്ത് യുവാവിനെ കരടിയും അക്രമിച്ചു. ഒരേ ദിവസം സംസ്ഥാനത്തെ നാലു ജില്ലകളിൽ വന്യജീവികളുടെ ആക്രമണം ഉണ്ടാവുകയും വിലപ്പെട്ട മൂന്നു ജീവനുകൾ നഷ്ടമാവുകയും ചെയ്ത സംഭവം എത്രമാത്രം ​ഗുരുതരമാണെന്ന് വിശദമാക്കേണ്ടതില്ല.

മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത് ഈ മാസം ഒൻപതിന് വയനാട് ജില്ലയിലെ കൂടല്ലൂർ മരോട്ടി പറമ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷിന്റെ ദയനീയ അന്ത്യമാണ്. സ്വന്തം കൃഷിയിടത്തിൽ പുല്ലു ചെത്തിക്കൊണ്ടുനിന്ന പ്രജീഷിനെ നരഭോജി കടുവ അക്രമിച്ചു കൊന്ന്, പാതി തിന്നു. ഈ വർഷം ജനുവരിയിലും കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മാനന്തവാടി പുതുശേരി സ്വദേശി തോമസിനെയാണ് അന്നു ക‌ടുവ കൊന്നു തിന്നാൻ ശ്രമിച്ചത്. ഇതേ കടുവ തന്നെയാണോ പ്രജീഷിനെ അക്രമിച്ചതെന്നു വ്യക്തമല്ല.

ഇവരാരും കാടുകയറി കാട്ടുമൃ​ഗങ്ങളെ അക്രമിച്ചതിനാൽ കൊല്ലപ്പെട്ടവരല്ല. ജനവാസകേന്ദ്രങ്ങളിലേക്ക് കാട്ടുമൃ​ഗങ്ങൾ അതിക്രമിച്ചു കടന്ന് മനുഷ്യന്റെ ജീവനെടുക്കുകയായിരുന്നു.കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 51 പേരാണ് സംസ്ഥാനത്ത് വന്യമൃ​ഗങ്ങളു‌ടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അവരിൽ ഏഴുപേരും കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 41 പേരെ കാ‌ട്ടാനകളും കൊലപ്പെടുത്തി.

കൂടുതൽ പേരും വയനാട് സ്വദേശികൾ. ഈ അരുംഹത്യകൾക്ക് ഇരകളാക്കപ്പെട്ടവരുടെ ഉറ്റവർക്ക് ഉചിത നഷ്ടപരിഹാരമോ കാട്ടുമൃ​ഗങ്ങളുടെ ശല്യം പ്രതിരോധിക്കാനുള്ള ശക്തമായ നടപടികളോ ഉണ്ടായിട്ടില്ല. നമ്മുടെ വന്യമൃ​ഗ നിയമങ്ങളെല്ലാം വന്യമൃ​ഗങ്ങളെ സംരക്ഷിക്കാനുള്ളതാണ്. വന്യമൃ​ഗങ്ങളാൽ അക്രമിക്കപ്പെടുന്ന മനുഷ്യർക്ക് സ്വയരക്ഷയ്ക്കുപോലും തിരിച്ചടിക്കാൻ നിയമമില്ല.


കർഷകർക്കു കാട്ടുമ​ൃഗങ്ങളെക്കാൾ ദ്രോഹം കടാശ്വാസ കമ്മിഷന്റേതാണ്. വെള്ളപ്പൊക്കത്തിലും വരൾച്ചയിലും കാട്ടുമൃ​ഗങ്ങളുടെ ശല്യത്തിലും ജീവിത സമ്പാദ്യം മുഴുവൻ തകർന്നടിഞ്ഞ കർഷകരാണ് കേരളത്തിൽ ബഹുഭൂരിഭാ​ഗവും. ഇവർക്കുവേണ്ടി കേന്ദ്ര-സംസ്ഥാന കടാശ്വാസ കമ്മിഷൻ വിധിച്ച നഷ്ടപരിഹാരംപോലും വിതരണം ചെയ്യുന്നില്ല. ഈ വർഷം ആദ്യം കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞ മറുപടി പ്രകാരം സംസ്ഥാന കടാശ്വാസ കമ്മിഷൻ ശുപാർശ ചെയ്ത 158.53 കോടി രൂപ ഇനിയും കർഷകർക്കു കൊടുക്കാനുണ്ട്. വയനാട്ടിൽ പ്രഖ്യാപിക്കപ്പെട്ട 42 കോടി രൂപയിൽ നയാപൈസ കൊടുത്തിട്ടില്ല.


കേരളത്തിലെ കർഷകരുടെ കണ്ണീർത്തുള്ളിയാണ്, കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത തകഴി കുന്നമ്മ സ്വദേശി കെ.ജി പ്രസാദ്. അധ്വാനിച്ചുണ്ടാക്കിയ നെല്ല് സർക്കാരിനു നൽകിയതാണ് പ്രസാദ് ചെയ്ത കുറ്റം. എന്നാൽ ഈ നെല്ലിന്റെ പണമോ ആവർത്തന കൃഷിക്കുള്ള വായ്പയോ നൽകാതെ സർക്കാരും ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് ഈ ചെറുപ്പക്കാരനെ കൊലപ്പെടുത്തുകയായിരുന്നു എന്നു പറയുന്നതാണ് ശരി. വിയർപ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണം സർക്കാർ നൽകാത്തതിനാൽ പരാജയപ്പെട്ടുപോയ കർഷകനാണു താനെന്നു പ്രസാദ് സുഹൃത്തിനെ ഫോണിൽ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നു.

അതയാളുടെ അവസാനത്തെ നിലവിളിയായിരുന്നു. രണ്ടാം കൃഷി ഇറക്കിയ തനിക്ക് വളവും കീടനാശിനിയും കണ്ടെത്താൻ പണമില്ലെന്നും വായ്പക്കുവേണ്ടി പല ബാങ്കുകളിൽ കയറി ഇറങ്ങിയിട്ടും പി.ആർ.എസ് വായ്പ കുടിശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ തരുന്നില്ലെന്നും ഇയാൾ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു. പ്രസാദിന്റെ കൈയിൽനിന്നു വാങ്ങിയ നെല്ലിന് പണം തരാതെ സർക്കാർ വായ്പയാണ് അനുവദിച്ചത്. അതുപോലും നൽകാതെ ബാങ്കും ചതിച്ചു. കുടിശിക അടയ്ക്കേണ്ട ബാധ്യത സർക്കാരിന് മാത്രമാണ്. ഇതിൽ വീഴ്ച വരുത്തിയതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പ്രദീപ് കുറിപ്പിൽ പറഞ്ഞു.

ഇത്തരത്തിൽ ജീവിതത്തിനും മരണത്തിനും നടുവിലുള്ള എത്രയെത്ര കർഷകരാണ് കേരളത്തിലുള്ളത്? സംസ്ഥാനത്തെ ഒട്ടുമിക്ക കർഷകരും ആത്മഹത്യാ മുനമ്പിലാണ്. കുട്ടനാട്ടിലെയും പാലക്കാട്ടെയും നെൽകർഷകരാണ് അതിൽ നല്ല പങ്കും.
ഇടുക്കിയിൽ മാത്രം ഒന്നേകാൽ ലക്ഷം കർഷകരാണ് കടക്കെണിയിൽ കുടുങ്ങിക്കിടക്കുന്നത്. വയനാട്ടിലും കുട്ടനാട്ടിലും ആയിരക്കണക്കിന് കർഷകർക്ക് ജപ്തി നോട്ടിസ് കിട്ടിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഈട് ജപ്തി ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് അധികാരം നൽകുന്ന സർഫാസി നിയമത്തിന് കൊലക്കയറിന്റെ സ്വഭാവമാണെന്നതാണ് മറ്റൊരു ദുരന്തം.

നിയമത്തിന്റെ കെടുതികൾക്കിരയായവർ ഉൾപ്പെടെ എത്രയധികം പേരാണ് കൃഷിയുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ ജീവനൊടുക്കിയത്. വായ്പകളിൽ ഒന്നോ രണ്ടോ തിരിച്ചടവുകൾ മുടങ്ങിയാൽ ഗുണ്ടകളെ വിട്ട് വീടുകളിൽനിന്ന് ആളുകളെ ഇറക്കിവിട്ട് ജപ്തി ചെയ്യുന്ന അപകടകരമായ സ്ഥിതിയാണ് സർഫാസി നിയമത്തിന്റെ മറവിൽ ദേശസാൽകൃത ബാങ്കുകൾ നടത്തുന്നത്. ഇതിനെതിരേ പ്രതിഷേധങ്ങൾ ശക്തിപ്പെട്ടുവരികയാണ്. ഇക്കാര്യത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാര മാർഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരി​ഗണിക്കേണ്ടതുണ്ട്.


തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നടത്തുകയും ബജറ്റുകളിൽ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതി ഇനി കർഷകർ അനുവദിച്ചുതരുമെന്നു തോന്നുന്നില്ല. ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കിയും കൃഷിച്ചെലവ് കുറയ്ക്കാൻ കോൺ​ഗ്രസ് സർക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്ന വളം, വിത്ത് സബ്സിഡി പുനഃസ്ഥാപിക്കുകയും കർഷകർക്ക് ഹ്രസ്വകാല പലിശരഹിത വായ്പ അനുവദിക്കുകയുമാണ് അവശ്യം വേണ്ടത്. വനം-വന്യജീവി നിയമങ്ങളിൽ മനുഷ്യന്റെ സുരക്ഷ ഉറപ്പാക്കുന്ന നിയമനിർമാണവും കേരളത്തിലടക്കമുള്ള കർഷകരുടെ ദീർഘകാല ആവശ്യമാണ്.

ആ വഴിക്കു പാർലമെന്റിന്റെ നിയമനിർമാണവും കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്.
ഹ്രസ്വകാല കാർഷിക വിളകളുടെയും ദീർഘകാല നാണ്യവിളകളുടെയും വിലത്തകർച്ചയാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഏറ്റവും വലിയ ഹ്രസ്വകാല കാർഷിക വിളയായ നെല്ലിന്റെ കാര്യം ഉദാഹരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷകരുള്ളതും കൃഷിഭൂമിയുള്ളതും നെല്ലിലാണ്. അവിടെയാണ് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത്.


ഈ വർഷം മധ്യത്തോടെ കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവിലയിൽ 1.43 രൂപയുടെ വർധന വരുത്തി. 20.40 രൂപയായിരുന്നു അതുവരെ നെല്ലിനു കേന്ദ്രസർക്കാർ നൽകിയ താങ്ങുവില. സംസ്ഥാന സർക്കാർ വിഹിതം 7.80 രൂപയും ചേർത്ത് 28.23 രൂപയായിരുന്നു ഒരു കിലോ നെല്ലിന്റെ താങ്ങുവില. കേന്ദ്രസർക്കാർ താങ്ങുവില 1.43 രൂപ കൂട്ടിയപ്പോൾ ആനുപാതികമായി വില കൂട്ടേണ്ടിയിരുന്ന സംസ്ഥാന സർക്കാർ അതു ചെയ്തില്ലെന്നു മാത്രമല്ല, കേന്ദ്രം കൂട്ടിയ അത്രയും തുക ഇൻസെന്റീവ് ബോണസിൽ കുറച്ച് താങ്ങുവില പഴയ 28.23 രൂപയായി നിലനിർത്തുകയാണു ചെയ്തത്. ഇതിൽപ്പരം ക്രൂരത കേരളത്തിലെ കർഷകരോടു സംസ്ഥാന സർക്കാർ ചെയ്യാനുണ്ടോ?

വാഴ, ഇഞ്ചി, കപ്പ തു‌ടങ്ങിയ വിളകളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. അവയ്ക്കൊന്നും താങ്ങുവിലയില്ല. ഉത്പാദനച്ചെലവിന്റെ ചെറിയൊരംശം മാത്രം ഈടാക്കി വിറ്റഴിക്കുകയാണ് കർഷകർ. ഇതിലും വലിയ ചതിയാണ് റബർ കർഷകരോടു സർക്കാർ ചെയ്തത്. കിലോ​ഗ്രാമിന് 250 രൂപ ലഭിച്ചിരുന്ന റബറിന്റെ വില നൂറുരൂപയിലും താഴേക്കു വന്നപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ റബറിന് അധികവില നിശ്ചയിച്ചു വിലസ്ഥിരത നൽകി. അതുപ്രകാരം റബറിന് കുറഞ്ഞത് 150 രൂപ വില ലഭിക്കത്തക്ക വിധത്തിൽ വിലസ്ഥിരത ഉറപ്പാക്കി റബർ സംഭരിച്ച് കടക്കെണിയിൽനിന്ന് കർഷകരെ രക്ഷിച്ചു. എന്നാൽ വിലസ്ഥിരത 250 രൂപയാക്കാമെന്നു പറഞ്ഞ് അധികാരത്തിൽ കയറിയ ഒന്നാം പിണറായി സർക്കാർ ഇതുവരെ റബറിന് വിലസ്ഥിരത ഉറപ്പാക്കിയില്ല.

നവകേരള സദസിൽ പങ്കെടുത്ത് കേരള കോൺ​ഗ്രസ് എം.പി തോമസ് ചാഴിക്കാടൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ ശാസിച്ചിരുത്തുന്നതാണ് കണ്ടത്. റബറിനു മാത്രമല്ല, നാളികേരം, കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകളു‌ടെ കാര്യവും ഇതുതന്നെ.


കർഷകപ്രേമം പ്രകടനപത്രികയിൽ മാത്രം പോരാ. വാ​ഗ്ദാനങ്ങൾ നടപ്പാക്കണം. മുൻകാലങ്ങളിൽ യു.ഡി.എഫ് സർക്കാരുകൾ അതു ചെയ്തു കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ഇടതുസർക്കാരിൽ കാര്യങ്ങൾ ആ വഴിക്കല്ല. കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾ നവകേരള സദസുപോലുള്ള പൊതുവേദികളിൽ ഭരണകക്ഷി എം.പിമാർക്കുപോലും തുറന്നുപറയാൻ കഴിയാത്ത തരത്തിലുള്ള കർഷകദ്രോഹമാണ് സർക്കാരിന്റെ മുഖമുദ്ര. അതിനവർ വലിയ വില നൽകേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ല.

Content Highlights:Farmers in danger of life due to debt and wild animals



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago