HOME
DETAILS

'ആശിക്കും ഭൂമി ആദിവാസിക്ക് 'പദ്ധതി; അഴിമതി അന്വേഷിക്കണമെന്ന് എം.എല്‍.എ

  
backup
August 28 2016 | 16:08 PM

%e0%b4%86%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d


കല്‍പ്പറ്റ: ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി നടപ്പാക്കിയ 'ആശിക്കും ഭൂമി ആദിവാസിക്ക് 'പദ്ധതിയില്‍ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നല്‍കിയിട്ടുണ്ട്.
അരിവാള്‍ രോഗികള്‍ക്കുള്ള ഭൂമിയെടുപ്പ് സംബന്ധിച്ചും അന്വേഷിക്കണം. പദ്ധതികളില്‍ കോടികളുടെ അഴിമതിയാണ് നടത്തിയത്. തുച്ഛമായ വിലക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങിക്കൂട്ടി വന്‍ തുകക്ക് സര്‍ക്കാരിലേക്ക് നല്‍കുകയാണ് പലയിടത്തും ചെയ്തത്.
ഇതിന് പുറമെ സ്ഥലമുടമകളോട് കുറഞ്ഞ വില പറഞ്ഞുറപ്പിച്ച് ഇരട്ടിയിലേറെ തുക സര്‍ക്കാരില്‍ നിന്നും തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ തുടക്കം മുതല്‍ ഇടപാടുകള്‍ സുതാര്യമാക്കണമെന്നും അഴിമതി മുക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ചില ട്രൈബല്‍-റവന്യു ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പദ്ധതി അട്ടിമറിക്കുകയായിരുന്നു. ആശിക്കും ഭൂമി പദ്ധതിയും അരിവാള്‍ രോഗികള്‍ക്ക് ഭൂമി വാങ്ങിയ പദ്ധതിയും പൂര്‍ണമായും പുന:പരിശോധനക്ക് വിധേയമാക്കണം. രേഖകള്‍ക്ക് പുറത്ത് അന്വേഷണം വ്യാപിപ്പിക്കണമെന്നും സി.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago