Happy Birth Day സഞ്ജീവ് ഭട്ട്.., രണ്ട് മക്കള്‍ ജയിലില്‍ കിടക്കുന്ന അച്ഛനയക്കുന്ന ജന്മദിനാശംസ
ഭരണകൂടത്തിന്റെ പ്രതികാരനടപടിക്കരയായി സസ്‌പെന്റ് ചെയ്യപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ അറുപതാം ജന്മദിനമാണിന്ന്. ഇത് അഞ്ചാം തവണയാണ് ജയിലില്‍ വച്ച് ജന്മദിനം ആഘോഷിക്കേണ്ട അവസ്ഥ ഭട്ടിന് വരുന്നത്. അതായത് ഭരണകൂടം അദ്ദേഹത്തെ ജയിലിലടച്ചിട്ട് അഞ്ചുവര്‍ഷം പിന്നിട്ടുവെന്നര്‍ത്ഥം.
നീതിക്ക് വേണ്ടി സഞ്ജീവിന്റെ ഭാര്യ ശ്വേതയും മക്കളും മുട്ടാത്ത വാതിലുകളില്ല. അപ്പോഴെല്ലാം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടങ്കെിലും കുടുംബം അടുത്ത നിയമയുദ്ധത്തെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് തങ്ങളുടെ പ്രിയപ്പെ സഞ്ജീവിന്റെ ഒരു ജന്മദിനം കൂടി അദ്ദേഹം അടുത്തില്ലാതെ കടന്നുപോകുന്നത്. അച്ഛന്‍ കൂടെയില്ലാതെ ഒരിക്കലൂടെ ബര്‍ത്ത് ഡേ ആഘോഷിക്കേണ്ടിവരുന്നതിനെക്കുറിച്ച് ഓര്‍മിപ്പിച്ചും ജയിലില്‍ കിടക്കുന്ന അച്ഛന് ജന്മദിനാശംസ നേര്‍ന്നും മകള്‍ ആകാശിയും മകന്‍ ശാന്തനുവും ഇന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
കുറിപ്പിന്റെ സംക്ഷിപ്ത ഇങ്ങനെ:
ഇത് ആകാശിയും ശന്തനുവും.
പ്രിയപ്പെട്ട അച്ഛന്‍,
ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ശോഭയേറിയ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍, നമ്മുടെ വീട്ടില്‍വച്ച് നമ്മുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്കുള്ള ബര്‍ത്ത്‌ഡേ ഗിഫ്റ്റുകള്‍ തുറക്കുമ്പോള്‍ ഒരിക്കലും പോകാന്‍ അനുവദിക്കാതെ നിങ്ങളെ ആശ്ലേഷിച്ച് ആശംസകള്‍ കൊണ്ടും സ്‌നേഹം കൊണ്ടും നിങ്ങളെ മൂടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു..
ഏറെക്കാലം മുമ്പല്ല, ഓരോ ജന്മദിനവും കടന്നുപോയ, ഉത്കൃഷ്ടമായ വര്‍ഷമായി ആഘോഷിക്കുകയും വരാനിരിക്കുന്ന പുതിയ ആവേശകരമായ വര്‍ഷങ്ങളെ തുറന്ന കൈയോടെ സ്വാഗതം ചെയ്യുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു.
എങ്കിലും ഇന്നിപ്പോള്‍ ഈ സമയത്ത്, 5 വര്‍ഷവും 3 മാസവും 17 ദിവസവും നിങ്ങള്‍ നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടതിന്റെ അഗാധതയില്‍ ഉറ്റുനോക്കുമ്പോള്‍ നല്ല നാളുകള്‍ വരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങള്‍ക്കുണ്ട്. അടുത്ത വര്‍ഷം ഈ സമയം ഞങ്ങളുടെ വീടിന്റെ ഊഷ്മളതയിലും സന്തോഷത്തിലും നമ്മൊളന്നിച്ച് നിങ്ങളുടെ ജന്മദിനം ആഘോഷിക്കും.
അച്ഛാ, നിങ്ങളെ ഈ ലോകത്തിന് വേണം.
നിങ്ങളെപ്പോലെ ധീരനും സത്യസന്ധനുമായ മനുഷ്യനെ ഈ ലോകം അര്‍ഹിക്കുന്നുണ്ടായിരുന്നെങ്കില്‍ എന്ന് ഞങ്ങളാഗ്രഹിക്കുന്നു!
നിങ്ങളെക്കുറിച്ച് ഞങ്ങള്‍ എത്രമാത്രം അഭിമാനിക്കുന്നു എന്നത് വാക്കുകള്‍ക്കതീതമാണ്.
നിങ്ങളുടെ ധൈര്യവും ശക്തിയും ദൃഢനിശ്ചയവും ഞങ്ങളെയും ലോകമെമ്പാടുമുള്ള പതിനായിരങ്ങളെയും പ്രചോദിപ്പിക്കുന്നത് തുടരുക തന്നെ ചെയ്യും.
ഇക്കഴിഞ്ഞ 5 വര്‍ഷമായി ജീവിതം ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നു. … എന്നാല്‍ നിങ്ങള്‍ എപ്പോഴും പറയുന്നതുപോലെ, നമ്മെ ഹനിക്കാത്തത് നമ്മെ ശക്തരാക്കുന്നു. നിങ്ങളെ തകര്‍ക്കാനാകുമെന്ന് ഈ മര്‍ദ്ദക ഭരണകൂടം തെറ്റിദ്ധരിച്ചു. നിങ്ങളെ ഉരുക്ക് കൊണ്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അവര്‍ക്കറിയില്ലല്ലോ.
ഇത് ശ്രമകരമായ സമയങ്ങളാണ്..
പക്ഷേ, ഈ മര്‍ദ്ദക ഭരണകൂടത്തിന്റെ കൈകളില്‍ നമുക്ക് നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്.
സത്യസന്ധരും നവന്മയുള്ളവരുമായ അനേകം സ്ത്രീപുരുഷന്മാര്‍ തെറ്റായി തടവിലാക്കപ്പെട്ടതുള്‍പ്പെടെയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.
അജ്ഞതയുടെയും നിസ്സംഗതയുടെയും ഗാഢനിദ്രയില്‍ നിന്ന് ഉണര്‍ന്ന് ഞങ്ങള്‍ അറിയുകയും സ്‌നേഹിക്കുകയും ചെയ്ത ഇന്ത്യക്ക് വേണ്ടി പോരാടുന്ന, ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലും മനസ്സിലും പുതിയ ഉണര്‍വിലേക്ക് ഈ പുതുവര്‍ഷം നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഡാഡീ… ഞങ്ങള്‍ നിങ്ങളെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നു.
നിങ്ങള്‍ക്ക് എല്ലാ സന്തോഷവും സ്‌നേഹവും ആരോഗ്യവും നേരുന്നു…
ജന്മദിനാശംസകള്‍ അച്ഛാ!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."